- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുഷാർ വെള്ളാപ്പള്ളി പ്രസിഡന്റും എജി തങ്കപ്പൻ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറൽ സെക്രട്ടറിയുമായ ഭരണസമിതിക്ക് കമ്മീഷൻ അംഗീകാരം; ബിഡിജെഎസിനെ ചൊല്ലിയുള്ള സുഭാഷ് വാസുവിന്റെ അവകാശ വാദം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ബിഡിജെഎസിനെ ചൊല്ലിയുള്ള സുഭാഷ് വാസുവിന്റെ അവകാശ വാദം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി.
യഥാർത്ഥ ബിഡിജെഎസ് തങ്ങളാണെന്ന വാദവുമായി സുഭാഷ് വാസുവാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം തുഷാർ വിഭാഗത്തിന് കമ്മീഷൻ അംഗീകാരം നൽകുകയായിരുന്നു.
തുഷാർ വെള്ളാപ്പള്ളി പ്രസിഡന്റും എ.ജി.തങ്കപ്പൻ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറൽ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് കമ്മീഷൻ അംഗീകാരം നൽകിയത്.
കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലെത്തി ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു.
Next Story