- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊട്ടിക്കലാശത്തിൽ ബൈക്ക് റാലി നിരോധിച്ചു; വോട്ടെടുപ്പിന് മൂന്ന് ദിവസം ശേഷിക്കെ ബൈക്ക് റാലികൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ ബൈക്ക് റാലിക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് മാത്രമെ ഇത്തരം റാലികൾ നടത്താൻ അനുമതിയുള്ളു. വോട്ടെടുപ്പിന് മുന്ന് ദിവസം ശേഷിക്കെ ബൈക്ക് റാലികൾ പാടില്ലെന്ന് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
ഇത്തരം ബൈക്ക് റാലികൾക്കിടെ സാമൂഹിക വിരുദ്ധ പ്രവണതകൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. നിലവിൽ 48 മണിക്കൂർ മുൻപാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കുന്നത്. പുതിയ നിർദ്ദേശത്തോടെ കൊട്ടിക്കലാശത്തിൽ ബൈക്ക് റാലി ഒഴിവാക്കേണ്ടി വരും.
അസാം, പശ്ചിമബംഗാൾ, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായും ബംഗാളിൽ എട്ടുഘട്ടമായുമാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്