- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സ്പെഷൽ അരി; സർക്കാർ ഉത്തരവ് ഇറക്കിയിട്ടും വിതരണത്തിന് കാലതാമസം; മാർച്ച്, ഏപ്രിൽ മാസങ്ങളിലെ അരി വിതരണം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് നീല, വെള്ള കാർഡുകാർക്ക് സ്പെഷൽ അരി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നൽകാനുള്ള സർക്കാർ തീരുമാനത്തിന് തടയിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ.
10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനായിരുന്നു തീരുമാനം. സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും വിതരണത്തിന് കാലതാമസം നേരിട്ടതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സർക്കാർ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ അരി എത്തുന്നതിൽ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സർക്കാർ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴാണ് അരി വിതരണത്തിന് വിലക്കേർപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. വിലക്കു വന്നതോടെ, പെരുമാറ്റച്ചട്ടം മാറിയശേഷം മാത്രമേ അരി വിതരണം നടക്കൂ. നേരത്തെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.
വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യ കിറ്റ്, സ്‌കൂൾ കുട്ടികൾക്കുള്ള അരി എന്നിവ നേരത്തെ നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ