തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി നോക്കുന്നവരും കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉള്ളവർക്ക് ഉചിത മാർഗേണ അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് മൂന്നിന് മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ് ജംഗ്ഷൻ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.