ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത്. സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചതിനെതിരെയാണ് കമ്മിഷൻ രംഗത്തു വന്നത്. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. 1984ൽ നടന്ന സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. ഡൽഹിയിൽ മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലനിന്ന സമയത്ത് ഈ പ്രഖ്യാപനം നടത്തിയതാണ് കമ്മീഷന്റെ ഇടപപെടലിനു കാരണമായത്. ഡൽഹി നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിൽ ഈ ഉപതെരഞ്ഞെടുപ്പുകൾ റദ്ദാകും.