ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ബിജെപിയിൽ നിന്നോ കോൺഗ്രസിൽ നിന്നോ പണം വാങ്ങിയാലും ആം ആദ്മിക്ക് വോട്ടു ചെയ്യണമെന്ന് കെജ്‌രിവാൾ നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.