തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ഒരാളുടെ പേര് അഞ്ചുതവണ വരെ ചേർെത്തന്നാണ് പരാതി. കള്ളവോട്ട് ആരോപണവും പരിശോധിക്കും.

കള്ളവോട്ടിനെതിരെ എല്ലാ മുൻകരുതലുമെടുക്കും. ഇക്കാര്യത്തിൽ മറച്ചുവെക്കാനൊന്നുമില്ല. പ്രതിപക്ഷ നേതാവിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.