- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ പ്രചരണപരിപാടിക്ക് തരഞ്ഞടുപ്പു കമ്മീഷനും ഫേസ്‌ബുക്കുമായി ധാരണ; പതിനെട്ടു തികയുന്നവരുടെ എഫ് ബി അക്കൗണ്ടിൽ റിമൈൻഡർ എത്തും; മലയാളമുൾപ്പടെ ഇന്ത്യയിലെ 13 ഭാഷകളിൽ പ്രചരണം
ന്യുഡൽഹി: ഇന്ത്യയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഫേസ്‌ബുക്കുമായി ചേർന്ന് കാംപെയൻ നടത്താനൊരുങ്ങുന്നു. പതിനെട്ടു തികഞ്ഞവർക്കിടയിൽ പലവിധ ബോധവത്കരണ പരിപാടികളാണ് പദ്ധതിയിടുന്നത്. ആദ്യമായാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കുന്നതിനുള്ള പ്രചരണ പരിപാടികൾക്ക് ഒരു സോഷ്യൽ മീഡിയയുമായി കൈകോർക്കുന്നത് ആദ്യമായാണ്. ര്ാജ്യത്ത് സോഷ്യൽ മീഡിയയ്കുള്ള പ്രചാരം കണക്കിലെടുത്താണ് നടപടി. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് കമ്മിഷന്റെ നടപടി. പുതിയ പദ്ധതി പ്രകാരം, നവംബർ 28നും ഡിസംബർ 31നും ഇടയിൽ 18 വയസ് തികയുന്നവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഇതു സംബന്ധിച്ച് അറിയിപ്പെത്തും. സാധാരണ പിറന്നാളിനും മറ്റ് ചില ദിവസങ്ങളിലും പ്രത്യക്ഷപ്പടുന്നവ പോലെ ഇതു വോട്ടർമാരെ ഓർമ്മപ്പെടുത്തുമെന്നാണ് പ്രതീക്ഷ കൂടാതെ, ഉപയോക്താക്കളുടെ പ്രൊഫൈലിൽ രജിസ്റ്റർ ടു വോട്ട് എന്നൊരു ലിങ്ക് പ്രത്യക്ഷപ്പെടും. നവംബർ 30ന് 18 വയസിന് മുകളിലുള്ള ഉപയോക്താക്കൾക്ക് വോട്ടർ രജിസ്‌ട്രേഷനുള്ള റിമൈൻഡറും ലഭിക്കും. രജിസ്റ്റർ ചെ
ന്യുഡൽഹി: ഇന്ത്യയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഫേസ്‌ബുക്കുമായി ചേർന്ന് കാംപെയൻ നടത്താനൊരുങ്ങുന്നു. പതിനെട്ടു തികഞ്ഞവർക്കിടയിൽ പലവിധ ബോധവത്കരണ പരിപാടികളാണ് പദ്ധതിയിടുന്നത്.
ആദ്യമായാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കുന്നതിനുള്ള പ്രചരണ പരിപാടികൾക്ക് ഒരു സോഷ്യൽ മീഡിയയുമായി കൈകോർക്കുന്നത് ആദ്യമായാണ്. ര്ാജ്യത്ത് സോഷ്യൽ മീഡിയയ്കുള്ള പ്രചാരം കണക്കിലെടുത്താണ് നടപടി.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് കമ്മിഷന്റെ നടപടി. പുതിയ പദ്ധതി പ്രകാരം, നവംബർ 28നും ഡിസംബർ 31നും ഇടയിൽ 18 വയസ് തികയുന്നവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഇതു സംബന്ധിച്ച് അറിയിപ്പെത്തും. സാധാരണ പിറന്നാളിനും മറ്റ് ചില ദിവസങ്ങളിലും പ്രത്യക്ഷപ്പടുന്നവ പോലെ ഇതു വോട്ടർമാരെ ഓർമ്മപ്പെടുത്തുമെന്നാണ് പ്രതീക്ഷ
കൂടാതെ, ഉപയോക്താക്കളുടെ പ്രൊഫൈലിൽ രജിസ്റ്റർ ടു വോട്ട് എന്നൊരു ലിങ്ക് പ്രത്യക്ഷപ്പെടും. നവംബർ 30ന് 18 വയസിന് മുകളിലുള്ള ഉപയോക്താക്കൾക്ക് വോട്ടർ രജിസ്‌ട്രേഷനുള്ള റിമൈൻഡറും ലഭിക്കും.
രജിസ്റ്റർ ചെയ്യാനുള്ള ബട്ടൺ ക്ലിക്ക് ചെയ്താൽ ദേശീയ വോട്ടേഴ്‌സ് സർവീസ് പോർട്ടലിലേക്കെത്തുകയും നിർദേശങ്ങൾക്കനുസരിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും ചെയ്യാം. എല്ലാ വിഭാഗം ജനങ്ങളെയും ഫേസ്‌ബുക്ക് വഴി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധിപ്പിക്കാനാണ് ശ്രമം. രാജ്യത്തെ 13 ഭാഷകളിൽ ഈ അറിയിപ്പുണ്ടാവും. ഇംഗ്‌ളീഷ്, ഹിന്ദി, കന്നഡ, പഞ്ചാബി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, ഉർദു, അസമീസ്, മറാത്തി, ഒറിയ എന്നീ ഭാഷകളാണിവ.