- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പ്രക്രീയകൾ ലളിതവത്കരിക്കാൻ ഇലക്ഷൻ കമ്മീഷൻ; വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനും വിവരങ്ങൾ നൽകുന്നതിനും എളപ്പമാർഗം വരുന്നു
ന്യഡൽഹി: വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും പുതിയ വിവരങ്ങൾ നൽകുന്നതിനുമുള്ള നൂലാമാലകൾ അധികകാലം തുടരില്ല. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന നടപടികൾ കൂടുതൽ ലളിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തെറ്റായ വിവരങ്ങൾ തിരുത്തുന്നതിനും കൂടുതൽ ലളിതമായ രണ്ടുപേ
ന്യഡൽഹി: വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും പുതിയ വിവരങ്ങൾ നൽകുന്നതിനുമുള്ള നൂലാമാലകൾ അധികകാലം തുടരില്ല. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന നടപടികൾ കൂടുതൽ ലളിതമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തെറ്റായ വിവരങ്ങൾ തിരുത്തുന്നതിനും കൂടുതൽ ലളിതമായ രണ്ടുപേജുള്ള ഫോറം തയ്യാറാക്കിവരുന്നു.
ആദായ നികുതി റിട്ടേൺ നൽകുന്ന സരൾ ഫോമുകളുടെ മാതൃകയിലുള്ളതാകും ഈ ഫോറമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് നസീം സെയ്ദി പറഞ്ഞു. നിലവിൽ നാല് വ്യത്യസ്ത ഫോറങ്ങളാണ് ഇതിനായി പൂരിപ്പിച്ച് നൽകേണ്ടത്. എന്നാൽ, പുതിയതായി വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ടവർക്കും തിരുത്തലുകൾ ആവശ്യമുള്ളവർക്കും കൂടുതൽ ലളിതമായി കാര്യങ്ങൾ പൂർത്തിയാക്കാൻ പുതിയ അപേക്ഷാ ഫോറങ്ങൾ വരുന്നതോടെ സാധ്യമാകും.
ഫോറം 6, 7, 8, 8എ എന്നിവയാണ് നിലവിൽ ഈ ആവശ്യങ്ങൾക്കായുള്ളത്. ഇതെല്ലാം, ഒരൊറ്റ ഫോറത്തിലേക്ക് കൊണ്ടുവരും. വലിയ അപേക്ഷാ ഫോറങ്ങളുടെ പേജുകൾ കുറയ്ക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. പ്രവാസി വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള ഫോമിന് അഞ്ചുപേജാണുള്ളത്. ഇത് രണ്ടുപേജുകളിലേക്ക് ചുരുക്കും.
അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ ശരിയാണെന്ന സാക്ഷ്യപത്രം അപേക്ഷകൻ ഇതോടൊപ്പ നൽകണം. തെറ്റായ വിവരങ്ങൾ നൽകുന്നത് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അപേക്ഷാ ഫോമുകൾ ലളിതമായ രൂപത്തിലേക്ക് കൊണ്ടുവരുന്നത് നടപടിക്രമങ്ങൾ വോട്ടർമാർക്ക് അനുകൂലമാക്കുമെന്ന് സെയ്ദി പറഞ്ഞു.