- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതം കാണിക്കുന്നു; ബിജെപിക്ക് അനുകൂലമായ രീതിയിൽ പ്രവർത്തിക്കുന്നു'; ആരോപണം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടിപ്പിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെ കത്ത്. തൃണമൂൽ കോൺഗ്രസും ബിജെപിയും ഫയൽ ചെയ്ത പരാതികൾ പരിഗണിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കമ്മീഷന് നൽകിയ രണ്ടുപേജുള്ള കത്തിൽ തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെന്നാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ രീതിയിൽ പക്ഷപാതിത്വത്തോടെയാണ് കമ്മിഷന്റെ പ്രവർത്തനം.
തങ്ങളുടെ സമീപനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കുറച്ച് നീതി കാണിക്കണം. നിലവിൽ അവരുടെ പ്രവൃത്തികളെല്ലാം ന്യായരഹിതമാണ്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന നാലുഘട്ടത്തിലെങ്കിലും പക്ഷപാതരഹിതമായ, തുല്യനീതി തിരഞ്ഞെ
ടുപ്പ് കമ്മിഷൻ ഉറപ്പാക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. തൃണമൂൽ കത്തിൽ പറയുന്നു
പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് മമതാ ബാനർജിയെ 24 മണിക്കൂർ നേരത്തേക്ക് വിലക്കിയ കമ്മിഷൻ ബിജെപി നേതാക്കൾ പെരുമാറ്റച്ചട്ട ലംഘനം നടത്തുമ്പോൾ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
'പ്രസംഗങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് കമ്മിഷൻ അവകാശപ്പെടുന്നത്. എന്നാൽ ഗുരുതരമായ ലംഘനങ്ങൾ നടത്തിയ പ്രസംഗങ്ങൾക്കെതിരേ നടപടി എടുക്കാൻ കമ്മിഷൻ തയ്യാറായില്ല.'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും പ്രസംഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് തൃണമൂൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെയും അമിത്ഷായെയും വരും ഘട്ടങ്ങളിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കണമെന്നും തൃണമൂൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ എട്ടുഘട്ടങ്ങളായിട്ടാണ് ഇത്തവണ പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ചയാണ്. ഏപ്രിൽ 29നാണ് അവസാനഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിനാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
ന്യൂസ് ഡെസ്ക്