- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവയിൽ ബിജെപിക്ക് തിരിച്ചടി; മന്ത്രിയും യുവമോർച്ചാ നേതാവുമടക്കം കോൺഗ്രസിലേക്ക് ഒഴുക്ക്; രാജിവെച്ചത് ബിജെപിയിൽ നിന്നുള്ള മൂന്നാമത്തെ ന്യൂനപക്ഷ എംഎൽഎ
പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ബിജെപിക്ക് കനത്ത തിരിച്ചടി. മന്ത്രിയും യുവമോർച്ചാ നേതാവുമടക്കമുള്ള നേതാക്കൾ കോൺഗ്രസിൽ ചേർന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കൽ ലോബോക്ക് പിന്നാലെ യുവമോർച്ചാ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ദിനേശ് ഗുണ്ടുറാവു, സംസ്ഥാന അധ്യക്ഷൻ വരദ് മർഗോൽക്കർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഗജാനൻ ടിൽവേ അംഗത്വം സ്വീകരിച്ചു.
ഗജാനൻ ടിൽവേയ്ക്ക് പുറമെ, സങ്കേത് പർസേക്കർ, അമിത് നായിക്, സിയോൺ ഡയസ്, ബേസിൽ ബ്രാഗൻസ വിനയ് വൈംഗങ്കർ, ഓം ചോദങ്കർ, നിലേഷ് ധർഗാൽക്കർ, പ്രതീക് നായിക്, നിലകാന്ത് നായിക് തുടങ്ങിയ നേതാക്കളും ബിജെപി വിട്ട് കോൺഗ്രസിലെത്തി.മന്ത്രി മൈക്കൽ ലോബോ തിങ്കളാഴ്ച ഔദ്യോഗികമായി കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. ബിജെപിയിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎൽഎയാണ് ലോബോ.
ഞാൻ ഗോവയുടെ മന്ത്രി പദം രാജിവെച്ചിരിക്കുകയാണ്. കാലങ്കുട്ടെ മണ്ഡലത്തിലെ ജനങ്ങൾ എന്റ തീരുമാനത്തെ ശരിവെക്കും എന്നാണ് ഞാൻ കരുതുന്നത്. എം.എൽഎ പദവും ഞാൻ രാജിവെക്കാനൊരുങ്ങുകയാണ്.ഞാൻ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയിലാണ്. ബിജെപി മുന്നോട്ട് പോകുന്ന രീതിയിലും പ്രവർത്തകരുടെ അതൃപ്തിയിലും ഞാൻ അസ്വസ്ഥനായിരുന്നു,' ലോബോ പറയുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടിയിലും ലോബോ പങ്കെടുത്തിരുന്നു. സ്വന്തം മണ്ഡലമായ കാലുങ്കട്ടെ, സലിഗാവോ, സിയോലിംസ മപുസ എന്നിവിടങ്ങളിലെ ന്യൂനപക്ഷ മേഖലയിൽ വളരെയധികം സ്വാധീനമുള്ള നേതാവാണ് മൈക്കൽ ലോബോ. ഇദ്ദേഹത്തിന്റെ പാർട്ടിയിലേക്കുള്ള വരവിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ
നേരത്തെ സാംഗും മണ്ഡലത്തിലെ സ്വതന്ത്ര എംഎൽഎയായ പ്രസാദ് ഗോൺകറും കോൺഗ്രസിൽ ചേർന്നിരുന്നു.ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് ഗോവയിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ