- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് പ്രചാരണം അടുത്തതോടെ വോട്ട് വീഴാൻ സ്ഥാനാർത്ഥികളുടെ 'സോപ്പിടീൽ' തകൃതി ! തെലങ്കാനയിൽ ഷേവ് ചെയ്ത് നൽകിയും വസ്ത്രം അലക്കിയും ശവമഞ്ചം ചുമന്നും വോട്ടർമാരെ ചാക്കിലാക്കാൻ സ്ഥാനാർത്ഥികൾ വക മത്സരം; മൃതദ്ദേഹം ചുമക്കുന്നതിനിടെ ക്യാമറയിൽ നോക്കി ചിരിച്ച സ്ഥാനാർത്ഥിക്ക് സമൂഹ മാധ്യമത്തിൽ 'പൊങ്കാല'
ഹൈദരാബാദ്: ജനമനസുകളിൽ സ്ഥാനം പിടിച്ച് വോട്ടർമാരെ ചാക്കിലാക്കാനുള്ള ശ്രമങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോഴേ രാഷ്ട്രീയക്കാർ ആരംഭിച്ചിരിക്കും. രാഷ്ട്രീയ രംഗത്തുള്ള സ്വാധീനം മാത്രം വോട്ടായി മാറില്ലെന്നറിയാവുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേയ്ക്കും സ്‌നേഹപ്രകടനവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയും ചെയ്യും. കണ്ടാൽ ചിരി വരുന്ന തരത്തിലുള്ള സ്‌നേഹ പ്രകടനങ്ങളുമായി തെലങ്കാനയിലെ സ്ഥാനാർത്ഥികൾ ഇപ്പോൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതിയാണ് (ടിആർഎസ്) ഇപ്പോൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരിക്കുന്നവർക്ക് മുൻപന്തിയിൽ നിൽക്കുന്നത്. മാത്രമല്ല ഇവിടെ ഇപ്പോഴും സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല അതിനാൽ തന്നെ പ്രതിപക്ഷം ഇപ്പോഴും 'ഉറക്കം തൂങ്ങിയിരിക്കുന്ന' അവസ്ഥയിലാണ്. വോട്ട് വീഴാൻ ഷേവിങ്ങും മുടിവെട്ടും മധുസൂദനചാരിയുടെ 'തന്ത്രങ്ങൾ' ഇങ്ങനെ വോട്ടർമാരെ വീഴ്‌ത്താൻ പല അടവുകളും കണ്ടിട്ടുണ്ടെങ്കിലും ഷേവ് ചെയ്തും മുടി വെട്ടിയും ആളുകളെ കുപ്പിയിലാക്കുന്ന ജാലവിദ്യ
ഹൈദരാബാദ്: ജനമനസുകളിൽ സ്ഥാനം പിടിച്ച് വോട്ടർമാരെ ചാക്കിലാക്കാനുള്ള ശ്രമങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോഴേ രാഷ്ട്രീയക്കാർ ആരംഭിച്ചിരിക്കും. രാഷ്ട്രീയ രംഗത്തുള്ള സ്വാധീനം മാത്രം വോട്ടായി മാറില്ലെന്നറിയാവുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേയ്ക്കും സ്‌നേഹപ്രകടനവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയും ചെയ്യും. കണ്ടാൽ ചിരി വരുന്ന തരത്തിലുള്ള സ്‌നേഹ പ്രകടനങ്ങളുമായി തെലങ്കാനയിലെ സ്ഥാനാർത്ഥികൾ ഇപ്പോൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതിയാണ് (ടിആർഎസ്) ഇപ്പോൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരിക്കുന്നവർക്ക് മുൻപന്തിയിൽ നിൽക്കുന്നത്. മാത്രമല്ല ഇവിടെ ഇപ്പോഴും സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല അതിനാൽ തന്നെ പ്രതിപക്ഷം ഇപ്പോഴും 'ഉറക്കം തൂങ്ങിയിരിക്കുന്ന' അവസ്ഥയിലാണ്.
വോട്ട് വീഴാൻ ഷേവിങ്ങും മുടിവെട്ടും മധുസൂദനചാരിയുടെ 'തന്ത്രങ്ങൾ' ഇങ്ങനെ
വോട്ടർമാരെ വീഴ്‌ത്താൻ പല അടവുകളും കണ്ടിട്ടുണ്ടെങ്കിലും ഷേവ് ചെയ്തും മുടി വെട്ടിയും ആളുകളെ കുപ്പിയിലാക്കുന്ന ജാലവിദ്യയാണ് ടിആർഎസ് സ്ഥാനാർത്ഥി എസ്. മധുസൂദനചാരി ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ കാഴ്‌ച്ച വയ്ക്കുന്നത്. പിരിച്ചുവിട്ട നിയമസഭയിലെ സ്പീക്കറും ഭൂപൽപള്ളി മണ്ഡലത്തിലെ സ്ഥാനാർത്ഥി കൂടിയുമാണ് ഇദ്ദേഹം.
തിങ്കളാഴ്‌ച്ച ഒരു ബാർബർ ഷോപ്പിലെത്തിയ മധുസൂദനചാരിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഒരാൾക്ക് മുടിവെട്ടി നൽകുകയും മറ്റൊരാൾക്ക് ഷേവ് ചെയ്ത് നൽകുകയും ചെയ്തു. വീടിന്റെ ഉമ്മറത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന വൃദ്ധന് വയറ് നിറയെ ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് രാം നഗർ കോളനിയിൽ വൃക്കരോഗം ബാധിച്ച് മരിച്ച ചെറുപ്പക്കാരന്റെ ശവമഞ്ചം മധുസൂദനചാരി ചുമന്നുവെന്ന വാർത്ത ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കുളിപ്പിച്ചും വസ്ത്രം അലക്കിയും സഹ മത്സരാർത്ഥികൾ
ജനമനസിൽ ഇടം നേടുന്നതിൽ മധുസൂദനയെ പിന്നിലാക്കാനുള്ള ശ്രമത്തിലായിരുന്നു അർമൂർ മണ്ഡലത്തിൽ നിന്നുള്ള ജീവൻ റെഡ്ഡി. പക്ഷേ സംഗതി അസ്സലായി ചീറ്റിയിരുന്നു. സംസ്‌കാരചടങ്ങിനിടെ റെഡ്ഢി ക്യാമറയിൽ നോക്കി ചിരിച്ചതാണ് പ്രശ്‌നമായത്. പിന്നാലെ വിമർശന പൊങ്കാലയുമെത്തി. ചിരിച്ചു കൊണ്ട് ശവമഞ്ചം ചുമക്കുന്ന റെഡ്ഡിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
യെല്ലാഡു മണ്ഡലത്തിലെ ടിആർഎസ് സ്ഥാനാർത്ഥി കൊരം കനയ്യയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. വീടിനു മുന്നിൽ നിന്ന് കുളിക്കുകയായിരുന്ന യുവാവിനെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചിട്ടാണ് കനയ്യ പോയത്. ഒരു കപ്പിൽ വെള്ളമെടുത്ത് യുവാവിന്റെ ദേഹത്ത് ഒഴിച്ചുകൊടുത്തു. കൂടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ഈ നടപടിയെ അങ്ങേയറ്റം പ്രശംസിക്കുകയും ചെയ്തു.
സ്റ്റേഷൻ ഘൻപുർ മണ്ഡലത്തിലെ ടി.രാജയ്യ പച്ചക്കറി കച്ചവടക്കാരന്റെ വേഷത്തിലാണ് വോട്ടർമാരെ കാണാനെത്തിയത്. ബഭുബ്നഗർ സ്ഥാനാർത്ഥി ശ്രീനിവാസ് ഗൗഡ് തയ്യൽകടയിൽ ജോലിക്ക് സഹായിച്ചു. ജനഗൺ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി മുത്തിറെഡ്ഡി യാദഗിരി റെഡ്ഡിയാകട്ടെ ഒരു സ്ത്രീയെ വസ്ത്രം അലക്കാൻ വരെ സഹായിച്ചു.
മഭുബബാദിലെ ടിആർഎസ് സ്ഥാനാർത്ഥി ശങ്കർ നായിക് അലക്കുശാലയിൽെ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നൽകി. 119 അംഗ നിയമസഭയിലേക്ക് ഡിസംബർ ഏഴിനാണ് തെലങ്കാനയിലെ വോട്ടെടുപ്പ്. ഡിസംബർ 11ന് വോട്ടെണ്ണും.