തിരുവനന്തപുരം: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും ബന്ധപ്പെട്ടവരും വിവിധ മാദ്ധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമായിരിക്കണം.

പ്രാദേശികമായി ലഭിക്കുന്ന ഇത്തരം അപേക്ഷകളിൽ അംഗീകാരം നൽകുന്നതിനുള്ള ചുമതല അതതു ജില്ലാ മീഡിയാ റിലേഷൻസ് സമിതികൾക്കും ഉപഗ്രഹ ചാനലുകൾ/റേഡിയോ ചാനലുകൾ വിവിധ എഡിഷനുകളിൽ പ്രസിദ്ധീകരിക്കുന്ന അച്ചടി മാദ്ധ്യമങ്ങൾ എന്നിവയ്ക്കുള്ള പരസ്യത്തിന് അംഗീകാരം നൽകുന്ന ചുമതല സംസ്ഥാന മീഡിയാ റിലേഷൻസ് സമിതിക്കും നൽകി ഉത്തരവായി. ഇതിനായി പരസ്യത്തിന്റെ മാതൃക സഹിതം നിശ്ചിത ഫോറത്തിൽ ബന്ധപ്പെട്ട കമ്മിറ്റിയുടെ അദ്ധ്യക്ഷന് അപേക്ഷ നൽകണം.