- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടോട് പാട്ട്..! പിതാവിന്റെ വിജയത്തിനായി പാട്ടുപാടി മക്കൾ; ഭാര്യയുടെ വിജയത്തിനായി പാടി ഭർത്താവ്; മാതാവിന്റെയും ഭർതൃ സഹോദരന്റെയും തെരഞ്ഞെടുപ്പ് വിജയത്തിനായി പാട്ടുപാടി യുവതി; തലങ്ങും വിലങ്ങും പാരഡി പാട്ടുകൾ; തെരഞ്ഞെടുപ്പിലെ പാട്ട് കൗതുകങ്ങൾ
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഉറ്റവരുടെ വിജയത്തിനായി പാരഡി പാട്ടുകൾ പാടിയും തെയ്യാറാക്കിയും ബന്ധുക്കൾ. മലപ്പുറം ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന് പിതാവിന്റെ വിജയത്തിനായി പാട്ടുപാടി മകൾ അഫിദ ഷെരീഫ് രംഗത്തുവന്നപ്പോൾ. മലപ്പുറം തെന്നല ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ബഷീർ രണ്ടത്താണിക്കുവേണ്ടിയാണ് മകൻ ബാസിലാണ് പാട്ടുപാടി രംഗത്തുവന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വന്തം പിതാവിന് വോട്ടുതേടി 11 വയസുകാരനായ മകന്റെ തെരഞ്ഞെടുപ്പ് പാരഡി ഗാനം ശ്രദ്ധേയമാകുന്നു.
മക്കരപ്പറമ്പിൽ ഭാര്യയുടെ വിജയത്തിനായി പാടി ഭർത്താവ് കളത്തിങ്ങൽ കുഞ്ഞിമൊയ്തീൻ എന്ന ഇണ്ണി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വന്തം മാതാവിന്റെയും ഭർതൃ സഹോദരന്റെയും തെരഞ്ഞെടുപ്പ് വിജയത്തിനായി പാട്ടുപാടി രംഗത്തുവന്ന് ഹൻഷിലയും. പിതാവിന്റെ വിജയത്തിന് പ്രചരണഗാനം ആലപിച്ച് പള്ളിക്കുന്ന് സ്വദേശി അഫിദ ഷെരീഫാണ് ജനശ്രദ്ധ നേടിയത്. ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന് പ്രദേശം ഉൾപ്പെടുന്ന വാർഡ് 15 ലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായ മുഹമ്മദ് ഷെരീഫിന്റെ മകൾ അഫിദ ഷെരീഫ് ആണ് പിതാവിന് പ്രചരണഗാനം പാടിയത്.
വളയംകുളം എംവി എം സ്കൂളിൽ ഏഴാംക്ളാസ് വിദ്യാർത്ഥിയായ അഫിദ മനോഹരമായ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിതാവിന് വേണ്ടി പ്രചരണഗാനം ആലപിച്ചത് വലിയ സന്തോഷം നൽകുന്നതായും അഫിദ പറയുന്നു. അഫിദയുടെ ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് സ്വന്തം പിതാവിന് വോട്ടുതേടി 11 വയസുകാരനായ മകന്റെ തെരഞ്ഞെടുപ്പ് പാരഡി ഗാനം ശ്രദ്ധേയമായിട്ടുണ്ട്. മലപ്പുറം തെന്നല ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ബഷീർ രണ്ടത്താണിക്കുവേണ്ടിയാണ് മകൻ ബാസിൽ മുന്നാസ് പാട്ടുപാടിയത്.
വ്യത്യസ്തമായ പാരഡി ഗാനങ്ങളിലൂടെ സ്ഥാനാർത്ഥികൾ വോട്ടുനേടാൻ ശ്രമിക്കുമ്പോൾ മകനെകാണ്ടുതന്നെ തനിക്കുവേണ്ടിയുള്ള പ്രചാരണ ഗാനം ആലപിച്ചത് വ്യത്യസ്തനാവുകയാണ് ബഷീർ രണ്ടത്താണി.മകൻ പാടിയ പാരഡി ഗാനത്തിന്റെ രചയിതാവ് സ്ഥാനാർത്ഥിയായ പിതാവ് ബഷീർ രണ്ടത്താണിയും അനുജൻ അഷ്ക്കർ രണ്ടത്താണിയും തന്നെയാണ്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും രചയിതാവുമായിരുന്ന രണ്ടത്താണി ഹംസയുടെ മകനാണ് അഷ്കർ. ബാസിൽ മുന്നാസിനും ഗാനാലാപനത്തിൽ താൽപര്യവും കഴിവും തോന്നിയതോടെ അഷ്ക്കർ ഈ മേഖലയിലേക്ക് മകനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കൂടുതൽ ഗുണം ചെയ്യുക എന്ന് തിരിച്ചറിഞ്ഞാണ് മകനെകൊണ്ടുതന്നെ പാട്ടുപടിച്ചതെന്നും ബഷീർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നഭാര്യയുടെ വിജയത്തിനായി പാട്ടുപ്പാടിയ കളത്തിങ്ങൽ കുഞ്ഞിമൊയ്തീൻ എന്ന ഇണ്ണി വ്യാപാരികൂടിയാണ്.
മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലിഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന കളത്തിങ്ങൽ റുമൈസയുടെ ഭർത്താവും കാളാവ് അങ്ങാടിയിലെ വ്യാപാരിയുമായ കളത്തിങ്ങൽ കുഞ്ഞിമൊയ്തീൻ എന്ന ഇണ്ണിയാണ് ഭാര്യയുടെ വിജയ പ്രചരണത്തിനായി ഗായക വേഷമണിഞ്ഞത്., ചട്ടിപ്പറമ്പ് നെല്ലോളിപ്പറമ്പിലെ പുള്ളിയിൽ ഇബ്റാഹിമിന്റെയും പാലോളി ഷറഫുന്നീസയുടേയും മകളായ റുമൈസ ആദ്യമായിട്ടാണ് മൽസര രംഗത്ത് വരുന്നത്, സാമൂഹ്യ പ്രവർത്തകയും അയൽക്കൂട്ടം സംഘാടക യു മായ റുമൈസക്ക് വേണ്ടി ഇണ്ണി പാടിയ ഗാനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ചെറുപ്പം മുതലേ വിവിധ വേദികളിലും വിദേശ രാജ്യങ്ങളിലും മാപ്പിളപ്പാട്ടുകൾ പാടി ശ്രദ്ദേയനായ ഇണ്ണിയുടെ കാളാവിലെകച്ചവടം സ്ഥാപനത്തിന്റെ പിൻവശത്ത് തന്നെ 'ആർക്കും പാടാം' നുള്ള ഇടവും വർഷങ്ങളായി ഒരുക്കിയിട്ടുണ്ട്. വിവാഹം, ജന്മദിനം: തുടങ്ങിയ സന്തോഷ നിമിഷങ്ങൾക്കെല്ലാം നാട്ടുക്കാർക്കും കൂട്ടുകാർക്കും പാട്ട് ചിട്ടപ്പെടുത്തി സ്വന്തമായി ആലപിക്കുന്നത് പതിവാണ്, തെരഞ്ഞെടുപ്പ് ഗാനരചന നിർവഹിക്കുന്ന നവാസ് വെള്ളില എഴുതിയ വരികളിലൂടെ സംഗീതത്തിന്റെ ഈ രടിയോടെ ഭാര്യക്ക് വേണ്ടി പാടുവാൻ ലഭിച്ച അവസരം അപൂർവ്വഭാഗ്യമായിട്ടാണ് ഇണ്ണി കാണുന്നത്.
ട
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വന്തം മാതാവിന്റെയും ഭർതൃ സഹോദരന്റെയും തെരഞ്ഞെടുപ്പ് വിജയത്തിനായി പാട്ടുപാടി ഹൻഷില. 'ആർക്കും പ്രിയമുള്ള നാടിൻ മനസുള്ള കുഞ്ഞുട്ടി വന്നല്ലോ.. നമ്മൾക്കൊപ്പം വാർഡിൽ തിളങ്ങുന്ന വികസനം നൽകീടാൻ നാടിൻ പ്രിയമുള്ള താരം വന്നേ' സ്വന്തം വരികൾ പാട്ടുപാടി ആലപിക്കുന്ന ഹൻഷലിയുടെ ലക്ഷ്യം ഭർതൃ സഹോദരന്റെ തെരഞ്ഞെടുപ്പ് വിജയം മാത്രം. ഭർത്യ സഹോദരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സ്വന്തം വരികൾ ആലപിച്ച് ശ്രദ്ധേയയായ യുവതി അതോടൊപ്പം തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ നിന്നും മത്സരിക്കുന്ന സ്വന്തം മാതാവിന്റെ വിജയത്തിനുവേണ്ടിയും ഗാനം ആലപിച്ചിട്ടുണ്ട്.
ഭർതൃ സഹോദരൻ മലപ്പുറം മക്കരപ്പറമ്പ് പഞ്ചായത്തിലെ ആറാം വാർഡിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പാട്ടാക്കൽ കുഞ്ഞുട്ടി എന്ന ഹബീബള്ളുയുടെ പ്രചാരണ ഗാനമാണ് ഹൻഷില ആലപിച്ചത്. തിരൂരങ്ങാടി നഗരസഭാഗം ഹബീബയുടെയും പതിനാറുങ്ങൽ ബഷീറിന്റെയും മകളാണ്. മാതാവ് ഹബീബ ഇത്തവണ തിരൂരങ്ങാടി നഗരസഭയിലെ പതിനൊന്നാം വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ബന്ധുക്കൾക്ക് മാത്രമല്ല, വളാഞ്ചേരി നഗരസഭ, നന്നംമുക്ക്, അങ്ങാടിപ്പുറം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥാനാർത്ഥികൾക്കു വേണ്ടിയും ഹൻഷിലയിപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ പാടുന്ന തിരക്കിലാണ്. നിലവിൽ ഭർതൃ സഹോദരൻ പാട്ടാക്കൽ കുഞ്ഞുട്ടി മത്സരിക്കുന്ന വാർഡിൽ 2015 ൽ മത്സരിച്ച് ഈ വാർഡ് ആദ്യമായി വെൽഫെയർ പാർട്ടിക്ക് സമ്മാനിച്ച വ്യക്തി കൂടിയാണ് ഹൻഷില.