- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിൽ കോൺഗ്രസ്-ഇടത് സഖ്യത്തെ തൂത്തെറിഞ്ഞ് മമത; അസമിൽ ആദ്യമായി ബിജെപി അധികാരത്തിലേക്ക്; എം ജി ആറിനു ശേഷം ആദ്യമായി തമിഴ്‌നാട്ടിൽ ഭരണത്തുടർച്ച; പോണ്ടിച്ചേരിയിൽ കോൺഗ്രസ് സഖ്യം
ന്യൂഡൽഹി: കേരളത്തിൽ ആദ്യമായി നിയമസഭ അക്കൗണ്ടു തുറന്ന ബിജെപി അസമിൽ ആദ്യമായി അധികാരത്തിലേറി. എം ജി ആറിനു ശേഷം ആദ്യമായി തമിഴ്‌നാട്ടിൽ ഭരണത്തുടർച്ചയുണ്ടാകുന്നു എന്ന പ്രത്യേകതയും ഇന്നത്തെ തെരഞ്ഞെടുപ്പു ഫലത്തിലൂടെ രാജ്യം കണ്ടു. 35 വർഷത്തിനുശേഷമാണ് തമിഴ്‌നാട്ടിൽ ഭരണത്തുടർച്ചയുണ്ടാകുന്നത്. തമിഴ്‌നാട്ടിൽ ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെയെ തോൽപ്പിച്ച് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ നേരിയ വ്യത്യാസത്തിൽ ഭരണത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തിയാണു ജയലളിത അധികാരത്തിൽ തുടരാനുള്ള ജനങ്ങളുടെ അനുവാദം നേടിയത്. ആറാം തവണയാണ് എഐഎഡിഎംകെ അധ്യക്ഷ ജയലളിതമുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നത്. 234 അംഗങ്ങളുള്ള നിയമസഭയിൽ 128 സീറ്റുമായിട്ടാണ് എഐഎഡിഎംകെ അധികാരത്തിലെത്തുന്നത്. ഡി.എം.കെ - കോൺഗ്രസ് സഖ്യം 103 സീറ്റ് നേടി. എഐഎഡിഎംകെ, ഡിഎംകെ പാർട്ടികൾ നേതൃത്വം നൽകി രൂപീകരിക്കുന്ന മുന്നണികൾക്കല്ലാതെ മറ്റാർക്കും തമിഴകത്ത് വാഴാൻ കഴിയില്ലെന്നും ഈ ഫലം ഉറപ്പിക്കുന്നു. ഡിഎംഡികെ അ
ന്യൂഡൽഹി: കേരളത്തിൽ ആദ്യമായി നിയമസഭ അക്കൗണ്ടു തുറന്ന ബിജെപി അസമിൽ ആദ്യമായി അധികാരത്തിലേറി. എം ജി ആറിനു ശേഷം ആദ്യമായി തമിഴ്‌നാട്ടിൽ ഭരണത്തുടർച്ചയുണ്ടാകുന്നു എന്ന പ്രത്യേകതയും ഇന്നത്തെ തെരഞ്ഞെടുപ്പു ഫലത്തിലൂടെ രാജ്യം കണ്ടു.
35 വർഷത്തിനുശേഷമാണ് തമിഴ്‌നാട്ടിൽ ഭരണത്തുടർച്ചയുണ്ടാകുന്നത്. തമിഴ്‌നാട്ടിൽ ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെയെ തോൽപ്പിച്ച് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ നേരിയ വ്യത്യാസത്തിൽ ഭരണത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ.
എന്നാൽ, ഇതെല്ലാം കാറ്റിൽപ്പറത്തിയാണു ജയലളിത അധികാരത്തിൽ തുടരാനുള്ള ജനങ്ങളുടെ അനുവാദം നേടിയത്. ആറാം തവണയാണ് എഐഎഡിഎംകെ അധ്യക്ഷ ജയലളിതമുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നത്. 234 അംഗങ്ങളുള്ള നിയമസഭയിൽ 128 സീറ്റുമായിട്ടാണ് എഐഎഡിഎംകെ അധികാരത്തിലെത്തുന്നത്. ഡി.എം.കെ - കോൺഗ്രസ് സഖ്യം 103 സീറ്റ് നേടി. എഐഎഡിഎംകെ, ഡിഎംകെ പാർട്ടികൾ നേതൃത്വം നൽകി രൂപീകരിക്കുന്ന മുന്നണികൾക്കല്ലാതെ മറ്റാർക്കും തമിഴകത്ത് വാഴാൻ കഴിയില്ലെന്നും ഈ ഫലം ഉറപ്പിക്കുന്നു. ഡിഎംഡികെ അധ്യക്ഷൻ വിജയകാന്ത്, എംഡിഎംകെ നേതാവ് വൈകോ, മറ്റ് ഇടത് പാർട്ടികളും ചേർന്ന് രൂപീകരിച്ച ജനപക്ഷ മുന്നണിക്ക് ഒരു സീറ്റുപോലും നേടാൻ കഴിഞ്ഞില്ല. 2011 ലെ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് ഒപ്പം മത്സരിച്ച ഡിഎംഡികെ - 29, സിപിഐ(എം) - 10, സിപിഐ - 9 എന്നിങ്ങനെ സീറ്റുകൾ നേടിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കനത്ത തിരിച്ചടിയേറ്റത് കോൺഗ്രസ്സിനാണ്. കേരളത്തിനു പുറമെ അസമിലും കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ടു. തമിഴ്‌നാട്ടിൽ ഒരു സീറ്റുപോലും കിട്ടിയില്ല. 15 വർഷം നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് അസമിൽ ബിജെപി ആദ്യമായി അധികാരത്തിലേറിയത്. അസമിലെ 126 നിയമസഭാമണ്ഡലങ്ങളിൽ 88 സീറ്റുകളിൽ ബിജെപി സഖ്യം വിജയം നേടി. കഴിഞ്ഞ തവണത്തേക്കാൾ 61 സീറ്റ് കൂടുതൽ. കോൺഗ്രസ് സഖ്യം 22 സീറ്റിൽ ഒതുങ്ങി. 2011മായി താരതമ്യം ചെയ്യുമ്പോൾ 56 സീറ്റ് കുറവ്. 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 525 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 85 ശതമാനമായിരുന്നു പോളിങ്ങ്.
പുതുച്ചേരിയിൽ കോൺഗ്രസ് ഡിഎംകെ സഖ്യമാണു ഭരണത്തിലേക്കു കുതിക്കുന്നത്. ഭരണകക്ഷിയായ എൻ ആർ കോൺഗ്രസിനെതിരായ ശക്തമായ ജനവികാരമാണ് സഖ്യത്തെ തുണച്ചത്. 21 സീറ്റുകളിൽ കോൺഗ്രസും 9 സീറ്റുകളിൽ ഡിഎംകെയുമാണ് മൽസരിച്ചത്.
ബംഗാളിൽ മമതബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്സിനെ വീഴ്‌ത്താൻ കോൺഗ്രസ്സും സിപിഎമ്മും കൈകോർത്ത് മത്സരിച്ചെങ്കിലും ഫലിച്ചില്ല. ബംഗാളിൽ 294 മണ്ഡലങ്ങളിൽ 215 സീറ്റുനേടി മൂന്നിൽരണ്ടിലേറെ ഭൂരിപക്ഷത്തോടെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്ന ചിത്രമാണ് ഇന്നു കണ്ടത്. ഇടത്-കോൺഗ്രസ് സഖ്യത്തിന് 74 സീറ്റേ നേടാനായുള്ളു. ബിജെപി. ഒൻപതിടത്താണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ്സിന് 45ഉം ഇടതുലക്ഷത്തിന് 29ഉം സീറ്റുമാണ് ലഭിക്കുന്നത്. ബിജെപി ആറുസീറ്റിൽ മുന്നേറുന്നു. കോൺഗ്രസ്സിനെ അപേക്ഷിച്ച് കൂടുതൽ സീറ്റിൽ ഇടതുപക്ഷം മത്സരിച്ചെങ്കിലും അവർക്ക് വൻതോതിൽ തോൽവി നേരിടുന്ന അവസ്ഥയാണുണ്ടായത്.



