തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ഫല പ്രഖ്യാപനം വൈകും. കൊറോണയിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിന് കാരണം. സാമൂഹിക അകലം പാലിച്ചാകും വോടെണ്ണൽ. അതുകൊണ്ടു ത്‌നെ കൂടുതൽ സമയം വേണ്ടി വരും. ഇതിനൊപ്പം തപാൽ വോട്ടുകളും എണ്ണി തീരണം. സാധാരണ നിലയിൽ രാവിലെ 11 മണിയോടെ അന്തിമ ഫല സൂചന കിട്ടേണ്ടതാണ്. എന്നാൽ ഇത്തവണ അത് ഉച്ച കഴിയുമെന്ന് ഉറപ്പാണ്.

തപാൽ വോട്ടുകൾ നാലിരട്ടിയായി ഉയരാൻ മുഖ്യ കാരണം 80 വയസ്സു കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും ഭിന്നശേഷക്കാർക്കും വീട്ടിൽ വച്ച് തന്നെ വോട്ടു ചെയ്യാൻ സൗകര്യമൊരുക്കിയതാണ്. ഇത്തവണ വോട്ടെണ്ണൽ വൈകാൻ തപാൽ വോട്ടുകളുടെ ഈ ആധിക്യം മുഖ്യ കാരണമാകും. ഉച്ചയ്ക്കു ശേഷം മൂന്നിനു പോലും വോട്ടെണ്ണിത്തീരുമോ എന്ന സംശയം കമ്മീഷനുണ്ട്. ബീഹാർ തെരഞ്ഞെടുപ്പിൽ ഫലം വരാൻ രാത്രി ഏറെ വൈകിയിരുന്നു.

ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 വോട്ടെണ്ണൽ ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. കഴിഞ്ഞ തവണ 140 ഹാളുകളായിരുന്നു. ഇത്തവണ 527 ഹാളുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. റിസർവ് ഉൾപ്പെടെ 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷന്റെ വെബ്സൈറ്റിലൂടെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. കമ്മിഷന്റെ 'വോട്ടർ ഹെൽപ്ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. മാധ്യമങ്ങൾക്കായി ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ 'ട്രെൻഡ് ടിവി' വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം.

ഇതുവരെ ആകെ 4,53,237 പേർ കേരളത്തിൽ തപാൽ വോട്ടു രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ തവണത്തെക്കാൾ 3,44,236 അധികം തപാൽ വോട്ടുകളാണ് ഇത്തവണ കിട്ടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,09,001 പേരാണ് തപാൽ വോട്ടു രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ ദിവസമായ മറ്റന്നാൾ രാവിലെ 8 വരെ തപാൽ വോട്ട് സ്വീകരിക്കുമെന്നതിനാൽ ഇനിയും സംഖ്യ ഉയരും. 5,84,238 തപാൽ വോട്ടുകളാണ് വിതരണം ചെയ്തിരുന്നത്.

ഇനി 1,30,001 ബാലറ്റുകൾ വോട്ടു രേഖപ്പെടുത്തി തിരികെ റിട്ടേണിങ് ഓഫിസർമാർക്ക് കിട്ടാനുണ്ട്. എന്ന സംശയമാണ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്. നവംബറിൽ നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ രണ്ടര ലക്ഷമായിരുന്നു തപാൽ വോട്ടുകൾ. അവിടെ പല മണ്ഡലങ്ങളിലും വോട്ട് എണ്ണിത്തീർക്കാൻ രാത്രി വരെ സമയമെടുത്തു. അതിന്റെ ഇരട്ടിയോളം തപാൽ വോട്ടുകളുള്ളതിനാൽ കേരളത്തിൽ വോട്ടെണ്ണൽ പൂർത്തിയാകാൻ ഏറെ വൈകുമോ എന്ന ആശങ്കയുണ്ട്.

527 ഹാൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. വോട്ടെണ്ണൽ ഹാളുകളുടെ എണ്ണത്തിൽ 78 ശതമാനമാണ് വർധന. ഒരു ഹാളിൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 14 ടേബിൾ ഉണ്ടായിരുന്നത്, ഇത്തവണ കോവിഡ് സാഹചര്യത്തിൽ ഏഴായി കുറച്ചു. കോവിഡ് സാഹചര്യത്തിൽ പോളിങ് ബൂത്തുകൾ 89 ശതമാനം വർധിപ്പിച്ചിരുന്നു. എണ്ണൽ നിരീക്ഷകരുടെ സാന്നിധ്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ. റിസർവ് ഉൾപ്പെടെ 24,709 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.

നിരീക്ഷകരുടെയും കൗണ്ടിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും സ്ട്രോങ് റൂമുകൾ തുറക്കുക. തപാൽ ബാലറ്റുകൾ രാവിലെ എട്ടുമുതലും ഇവിഎമ്മുകൾ 8.30 മുതലും എണ്ണിത്തുടങ്ങും. നാല് ലക്ഷം തപാൽ ബാലറ്റാണ് വിതരണം ചെയ്തത്. ഇതിൽ 2.96 ലക്ഷം പേർ 80 വയസ്സ് കഴിഞ്ഞവരും 51,711 ഭിന്നശേഷിക്കാരും 601 കോവിഡ് രോഗികളും 32,633 അവശ്യസർവീസ് വോട്ടർമാരും രണ്ടുലക്ഷം പോളിങ് ഉദ്യോഗസ്ഥരുമാണ്. ബുധനാഴ്ചവരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 4,54,237 ആണ്.

ആപ്പിലും ഫലമറിയാം

പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ. കമീഷൻ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 'വോട്ടർ ഹെൽപ്ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ്‌ചെയ്യാം.

മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ 'ട്രെൻഡ് ടിവി' വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും ലഭിക്കും സംസ്ഥാനതലത്തിൽ ഐപിആർഡി മീഡിയാ സെന്ററും സജ്ജീകരിക്കും.

എക്‌സിറ്റ് പോളുകൾ എൽഡിഎഫിന് ചെറിയ മുൻതൂക്ക സൂചനകൾ നൽകുന്നത് യുഡിഎഫിൽ ആശങ്കയുണ്ടാക്കുന്നു. നേരത്തേ വന്ന സർവേ ഫലങ്ങൾ എൽഡിഎഫിനു നല്ല ഭൂരിപക്ഷം പ്രവചിച്ചതിൽ നിന്നു മാറി കടുത്ത പോരാട്ട പ്രതീതി സമ്മാനിക്കുന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. ആ മാറ്റം നല്ല സൂചനയായി കാണാൻ യുഡിഎഫ് ശ്രമിക്കുന്നു.

സർവേ, എക്‌സിറ്റ് പോൾ ഫലങ്ങൾ അനുകൂലമോ പ്രതികൂലമോ എന്നതിൽ അമിതമായി ശ്രദ്ധിക്കാൻ ഇല്ലെന്ന പ്രതികരണമാണ് എൽഡിഎഫിന്റേത്. എങ്കിലും ഏറിയ പങ്കും പ്രവചിക്കുന്നത് തുടർ ഭരണമാണ്.