കേരള നിയമസഭ തെരഞ്ഞെടുപ്പ്, എരിവെയിലിലെ പൊരിഞ്ഞ മത്സരത്തിലുപരി, തീപ്പൊരി പ്രയോഗങ്ങളുടെ പോരാട്ടമായി തീരുകയാണ്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നതാണ് ഇടതുജനാധിപത്യമുന്നണിയുടെ ആപ്തവാക്യു. അച്യുതാനന്ദന്റെ ഭാഷയിൽ ഈ വാക്കുകൾ എല്ലാാാാം ശരിയാാാാകും. എന്നത് കേളത്തിലുടനീളം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഒരു വിവാഹത്തിന്റെ പോസ്റ്റർ അതീവ ശ്രദ്ധേയമായിരുന്നു 'പ്രതിപിന്റെ ജീവിതം ആകെ കട്ടപ്പുകയായിരുന്നു, ആ ജീവിതത്തിലേയ്ക്കു നവ്യകടന്നു വരുന്നു, എല്ലാം - ശരിയാകും.'

'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്നതാണ് യുഡിഎഫ് മുന്നണിയുടെ തലവാചകം. പോസ്റ്ററിന്റെ താഴെ ആരോ വരുതൻ സ്വന്തമായി എഴുതിച്ചേർത്തു, 'വളരണം ഈ കീശകൻ, തുടരണം ഈ അഴിമതികൾ'. 'വഴി മുട്ടിയ കേരളം, വഴികാട്ടാൻ എൻഡിഎ', മറ്റൊരു വിരുതൻ അതിനു ഒരു മറുവാചകം എഴുതിച്ചേർത്തു, 'ഗതിമുട്ടിയ എൻഡിഎയ്ക്ക് വഴി കാട്ടാൻ ഒരു വോട്ട്'.

അതീവരഹസ്യമാണ് ഓരോ പോസ്റ്റുകളും, മിക്ക സ്ഥാനാർത്ഥികളും പരസ്യവാചകങ്ങളും പോസ്റ്ററുകളും കൂറ്റൻ ബിൽ ബോർഡുകളും പരസ്യകമ്പനികളെ ഏൽപ്പിച്ചിരിക്കുകയാണ്. അതിനാൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരസ്യ വിപ്ലവമാണ് കേരളം ഉടനീളം അനുഭവപ്പെടുന്നത്.

'വിശ്രമമില്ലാത്ത ജനകീയ നേതാവ്' ഉമ്മൻ ചാണ്ടി, 'നേരിന്റെ യൗവ്വനം, നാടിന്റെ പ്രതീക്ഷ' വീണാ ജോർജ്ജ് (ആറന്മുള) 'മണ്ണിനൊപ്പം മനുഷ്യനൊപ്പം' ഡോ. തോമസ് ഐസക്, 'മാറി ചിന്തിക്കാൻ, മാറ്റം സൃഷ്ടിക്കാൻ' എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. കെസി ജോസഫ്, 'ആറന്മുളയുടെ വികസന തുടർച്ചക്കായി അഡ്വ. ശിവദാസൻ നായർ, 'ആറന്മുളയുടെ കണ്ണാടി' എം ടി രമേശ്, 'നന്മയുടെ 10 വർഷം' കുതിക്കാട്ടെ ചെങ്ങന്നൂർ, തുടരട്ടെ വിഷ്ണുനാഥ്, 'ജനവിരുദ്ധ മുന്നണികൾക്ക് ജനപക്ഷ ബദൽ' , എസ്ഡിപിഐ ചങ്ങനാശ്ശേരി സ്ഥാനാർത്ഥി അൽത്താഫ് വാസ്സൻ, 'ഇതു നാം കേരളത്തിനു നൽകിയ ശബ്ദം' പിസി ജോർജ്ജ്, 'ആദർശരാഷ്ട്രീയത്തിന്റെ സൗമ്യ മുഖം' എൻഡിഎ ചെങ്ങന്നൂർ സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ള, 'എന്നെന്നും നിങ്ങൾക്ക് ഒപ്പം' രമേശ് ചെന്നിത്തല, 'കറ പുരളാത്ത വ്യക്തിത്വം, കറയില്ലാത്ത രാഷ്ട്രീയ പാരമ്പര്യം' എൻഡിഎയുടെ സ്റ്റീഫൻ ചാഴിക്കാടൻ (കടുത്തുരുത്തി), 'നിയമം അറിയുന്ന ഈ കൈ കളിൽ നിങ്ങൾ സുരക്ഷിതർ' എൻഡിഎയുടെ അഡ്വ. പി ജെ തോമസ് (മൂവാറ്റുപുഴ) 'ലീഡറുടെ മക്കൾക്കുവോട്ട് ചെയ്യു, തൃശൂരിന്റെ വികസനം ഉറപ്പാക്കൂ' യുഡിഎഫ് പത്മജ വേണുഗോപാൽ, 'ഇനിയും വളരണം കുട്ടനാട്, വരണം ഇടതുപക്ഷഭരണം' എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാണ്ടി, 'വഴി മുട്ടിയ കുട്ടനാട്, വഴി കാട്ടാൻ സുഭാഷ് വാസു', 'കൃഷിനശിപ്പിച്ചവർ, കുടിവെള്ളം മുട്ടിച്ചവർ - ഇനിയും അവരെ വേണോ?' ചോദിക്കുന്നത് എൻഡിഎഫ് ആണെങ്കിലും ചേർത്തിരിക്കുന്ന ചിത്രം മോദിയുടെയും കുമ്മനത്തിന്റെയും ഇങ്ങനെ വളരെ കൗതുകം ഉണർത്തുന്ന വാക്പയറ്റാണ് കേരളത്തിലുടനീളം.

സൂര്യതാപം ഏൽക്കുന്നത് ഭയന്ന് സ്ഥാനാർത്ഥികൾ ഉച്ചനേരത്ത് വോട്ട് ചോദിക്കാനിറങ്ങില്ല എങ്കിലും, പൊരിവെയിലിൽ വിയർത്തുകളിച്ച് കരിക്കട്ട പരുവത്തിലാണ് നടക്കുന്നത്, അതിനാൽ സ്ഥാനാർത്ഥികളെ ആദ്യമായി കാണുന്നപോലെയാണ് ജനങ്ങൾക്ക്. മദ്യം നിരോധിച്ചതിനാൽ ഇപ്പോൾ കാറുകൾ തടഞ്ഞുനിർത്തി ഊതിക്കുന്ന പതിവ് കുറവ്വ്, എന്നാലും തിരഞ്ഞെടുപ്പിലെ പണം കൊണ്ടുപോകുന്നത് പരിശോധിക്കാൻ വീഡിയോ ക്യാമറയുടെ സാന്നിദ്ധ്യത്തിൽ കാർ തടഞ്ഞുനിർത്തി പരിശോധന നേരിടുന്നുണ്ട്. ആലുക്കാസിന്റെയും, ശീമാട്ടിയുടെയും ഒക്കെ ബിൽ ബോർഡുകളെ പരായജപ്പെടുത്തി അടിപൊളി കൂറ്റൻ ഇലക്ഷൻ പരസ്യബോർഡുകൾ വഴിയിലുടനീളം കാണാം. കുട്ടനാട് സ്ഥാനാർത്ഥി തോമസ് ചാണ്ടി, മുടി കുറവായതിനാലും, മുഖം വീർത്തിരിക്കുന്നതിനാലും പ്രത്യേകത ഉണ്ട് എന്നത് ഒഴിച്ച് മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും വെള്ളവേഷവും കരികലക്കി പെയിന്റടിച്ച തലമുടിയും, കറുകറുത്ത മീശയും, നിറഞ്ഞ പുഞ്ചിരിയുമായി, ഒരുകൈയിൽ മുണ്ടും പൊക്കി ഒരൊറ്റ നടപ്പാണ്. എല്ലാവർക്കും ഒരേ ചിരി, ഒരേ ആളാണ് എല്ലാവരുടെയും ചിത്രം എടുത്തതെന്നു തോന്നു. ഉമ്മൻ ചാണ്ടിയുടെ നരച്ച തലമുടിയും, വീണാ ജോർജ്ജിന്റെ വിവിധ സാരിയും, ഡോ. തോമസ് ഐസക്കിന്റെ നിർമ്മാണ ജുബ്ബകളും അല്പം വ്യത്യസ്തമാണെന്നു പറയാതെ വയ്യ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങൽ ഏറെയായതിനാൽ വമ്പിച്ച ചെലവാണ് ഓരോ സ്ഥാനാർത്ഥിക്കും. ടിവിയിലെ കണ്ണീർ സീരിയലുകൾ നിബ്ബന്ധം കാണുമെന്നതിനാൽ തെരഞ്ഞെടുപ്പ് അവലോകനങ്ങൾക്ക് പത്രങ്ങളെയാണ് ജനം അടിസ്ഥാനമാക്കുന്നതെന്ന ഒരു പ്രവണതയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചെങ്ങന്നൂരിലെ വിഷ്ണുനാഥിന്റെ പോസ്റ്ററുകൾ അപ്പാടെ കുത്തിക്കീറി കിടക്കുന്നത് ശ്രദ്ധിക്കാതെ പോകില്ല. അതിനാൽ ഇനിയും പോസ്റ്റർ സംരക്ഷക സംഘം ഉണ്ടായേ മതിയാവുള്ളു. കോന്നിയിലെ സ്ഥാനാർത്ഥി അടൂർ പ്രകാശ് നിരത്തുന്ന വികസന നേട്ടങ്ങൾ ഒരു ചെറു പുസ്തകത്തിനു വകയുണ്ട്. സ്ഥാനാർത്ഥികളുടെ കളർ ചിത്രങ്ങളോടൊപ്പം യോഗ്യതയെല്ലാം നിരത്തി പ്രസ്ഥാവനകൾ വീടുവീടാന്തരം വിന്യസിക്കപ്പെടുന്നുണ്ട്.

എന്നാലും എന്തോ പഴയ തെരഞ്ഞെടുപ്പുവീര്യം കാണാനില്ല, മുന്നണി മാറി മാറി വരും എന്ന ഉറച്ച നിലപാടിലാണോ, 41 ഡിഗ്രി സെൽഷ്യസ് കത്തി നിൽക്കുന്ന വേനലിന്റെ സൂര്യാഖാതത്തിലാണോ എന്നറിയില്ല, അതോ ആരു വന്നാലും കോരനു കുമ്പിളിൽ തന്നെയാണ് കഞ്ഞി എന്ന അവബോധത്തിലാണോ എന്നറിയില്ല.. എല്ലാം ശരിയാക്കാനും, വഴികാട്ടാനും, വളരാനും മൂന്നു മുന്നണികളും മത്സരിക്കുമ്പോൾ, മലയാളിക്ക് ഒരു മടിപ്പ്, മുരടിപ്പ്, ഒരു വിരസത, എന്തായാലും കാത്തിരുന്നു കാണാം...........