- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി തരംഗമോ അല്ലയോ? മിഷൻ 44 ലക്ഷ്യം കണ്ടില്ലെങ്കിലും കാശ്മീരിൽ കരുത്ത് കാട്ടിയത് ബിജെപി; ഉൾപാർട്ടി പ്രശ്നങ്ങൾക്കിടയിലും ഝാർഖണ്ഡിലും ഭരണം പിടിച്ചു; പ്രധാനമന്ത്രിക്കുള്ള ജനവിധിയെന്ന് വിശദീകരണം
ന്യൂഡൽഹി: ഓരോ തെരഞ്ഞെടുപ്പ് വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജമ്മുകാശ്മീരിൽ ഭരണം നേടി അതുറപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ന്യൂനപക്ഷ ഭൂരിപക്ഷമുള്ള ജമ്മുവിൽ അത് എളുപ്പമാകില്ലെന്ന് ഏവർക്കും അറിയാവുന്നതുമായിരുന്നു. എന്നിട്ടും തന്ത്രങ്ങളുമായി കാശ്മീർ പിടിക്കാൻ അമിത് ഷാ ഇറങ്ങിത്തിരിച്

ന്യൂഡൽഹി: ഓരോ തെരഞ്ഞെടുപ്പ് വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജമ്മുകാശ്മീരിൽ ഭരണം നേടി അതുറപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ന്യൂനപക്ഷ ഭൂരിപക്ഷമുള്ള ജമ്മുവിൽ അത് എളുപ്പമാകില്ലെന്ന് ഏവർക്കും അറിയാവുന്നതുമായിരുന്നു. എന്നിട്ടും തന്ത്രങ്ങളുമായി കാശ്മീർ പിടിക്കാൻ അമിത് ഷാ ഇറങ്ങിത്തിരിച്ചു. നരേന്ദ്ര മോദിക്കായി വോട്ട് ചോദിച്ചു. ഫലമെത്തുമ്പോൾ പ്രതീക്ഷിച്ചത് ബിജെപി നേടിയില്ല. എന്നാൽ നില വളരെ മെച്ചപ്പെടുത്തുകയും ചെയ്തു. ഝാർഖണ്ഡിൽ മാറി മറിഞ്ഞ ലീഡുകൾക്കിടയിൽ 41 സീറ്റെന്ന മാന്ത്രക നമ്പറിന് തൊട്ടടുത്ത് ബിജെപി എത്തി. മോദി ഫാക്ടറിന്റെ ജയമാണ് ഝാർഖണ്ഡിൽ സംഭവിച്ചതെന്ന് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കാശ്മീരിൽ സീറ്റുകളിൽ രണ്ടാമത് ആകുമ്പോൾ വോട്ടിങ്ങ് ശതമാനത്തിൽ ബിജെപിയാണ് മുന്നിൽ. 26 സീറ്റിലേ ജയിച്ചുവുള്ളൂവെങ്കിലും 23.3 ശതമാനം വോട്ടുകൾ ബിജെപി നേടി. ഏറ്റവും വലിയ ഒറ്റ കക്ഷിയായ പിഡിപിക്ക് 22.9 ശതമാനം വോട്ടാണ് ലഭിച്ചത്. നാഷണൽ കോൺഫറൻസിന് 20.8ഉം കോൺഗ്രസിന് 17.7 ശതമാനം വോട്ടും ലഭിച്ചു. അതായത് എല്ലാ മേഖലയിലും സീറ്റുകൾ നേടാനായില്ലെങ്കിലും എല്ലായിടത്തും വോട്ടുള്ള പാർട്ടിയായി ബിജെപി മാറിയിരിക്കുന്നു. എല്ലാ മണ്ഡലങ്ങളിലും ശക്തമായ വോട്ടുള്ള പാർട്ടിയാണ് കാശ്മീരിൽ ബിജെപിയിന്ന്. അതുകൊണ്ട് കൂടിയാണ് കാശ്മീരിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്ന വിലയിരുത്തൽ വരുന്നത്.
കാശ്മീരിൽ വലിയ സംഘടനാ സംവിധാനമില്ലാത്ത പാർട്ടിയായിരുന്നു ബിജെപി. കഴിഞ്ഞ തവണ നിയമസഭയിലേക്ക് 11 പേർ ജയിച്ചു. എല്ലാവരും ജമ്മു മേഖലയിൽ നിന്ന് ജയിച്ചു കയറിയവർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞടിച്ചപ്പോൾ മൂന്നിടത്ത് വിജയിച്ചു. ഈ ആത്മവിശ്വാസത്തിൽ കാശ്മീരിലും ലഡാക്കിലും സ്വാധാനമുറപ്പിച്ച് ഇത്തവണ അൽഭുതങ്ങൾ കാട്ടാനായിരുന്നു നീക്കം. എന്നാൽ അത് പൂർണ്ണമായും വിജയിച്ചില്ല. പക്ഷേ ജമ്മുവിൽ കരുത്ത് കാട്ടി 25 സീറ്റുകളിൽ ജയിക്കുകയും ചെയ്തു. ഏകീകൃത സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങളിൽ കാശ്മീർ താഴ് വരയ്ക്കുള്ള എതിർപ്പ് തന്നെയാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചത്.
എന്നാൽ കാശ്മീരിലെ രണ്ടാമത്തെ വലിയ പാർട്ടിയാകാൻ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. കാശ്മീർ നിയമസഭയിൽ 26 സീറ്റെന്നത് ബിജെപിക്ക് ചരിത്ര നേട്ടമാണ്. മിഷൻ 44 മുന്നിൽ വച്ച് പരാജയപ്പെട്ടെങ്കിലും കാശ്മീരിന്റെ ഭാവി രാഷ്ട്രീയത്തിൽ നിർണ്ണായകമാകാൻ കഴിയുമെന്ന് ബിജെപി തെളിയിച്ചു. ലഡാക്ക് മേഖലയിൽ എന്തുകൊണ്ട് നാല് സീറ്റിലും ജയിക്കാൻ കഴിഞ്ഞില്ലെന്നത് തന്നെയാകും ബിജെപി പ്രധാനമായും ചിന്തിക്കുക. ബിജെപിയില്ലായിരുന്നെങ്കിൽ പിഡിപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിയുമായിരുന്നുവെന്നത് ഏവരും സമ്മതിക്കും. ശക്തമായൊരു ഘടകകക്ഷിയുണ്ടെങ്കിൽ ബിജെപിക്ക് കാശ്മീരിൽ ഇത്തവണയും ഭരണം പിടിക്കാമായിരുന്നു എന്ന വിലയിരുത്തലും ഉണ്ട്.

കാശ്മീരിൽ പ്രളയമുണ്ടായപ്പോൾ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിൽ സജീവമായിരുന്നു. വാരിക്കോരി ദുരിതാശ്വാസം നൽകിയതും മറ്റും തെരഞ്ഞെടുപ്പിൽ കാശ്മീരികളെ സ്വാധീനിക്കാനാണെന്ന് വാദമുയർന്നു. വോട്ടിങ്ങ് ശതമാനം ഉയർന്നതും മോദി തരംഗമായി ബിജെപി വിലയിരുത്തി. അമിത് ഷായുടെ തന്ത്രങ്ങളും മോദി കേന്ദ്രീകൃതമായിരുന്നു. വികസന നായകനെന്ന ഈ മോദി മുദ്രാവാക്യത്തെ ബിജെപി ഉദ്ദേശിച്ചതു പോലെ കാശ്മീരിലെ ന്യൂനപക്ഷം ഉൾക്കൊണ്ടില്ല. അതുകൊണ്ട് കൂടിയാണ് ന്യൂനപക്ഷ കേന്ദ്രീകൃതമായ കാശ്മീർ താഴ് വരയിൽ ബിജെപി പിന്നോക്കം പോയത്.
എന്നാൽ ഝാർഖണ്ഡിലെ വിജയം മോദിക്ക് പൊൻതൂവലാണ്. ഏറെ സംഘടനാപരമായ വെല്ലുവിളികൾ ഝാർഖണ്ഡിൽ ബിജെപി നേരിട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാട്ടിയില്ല. അർജ്ജുൻ മുണ്ടെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതകളും ബിജെപി ദേശീയ നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. ആദിവാസി മേഖലകളിൽ നിന്ന് മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും ബിജെപി സൂചന നൽകിയിരുന്നു. ഇതെല്ലാം ആദിവാസി മേഖലകളിൽ വേണ്ടത്ര സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് കഴിയാത്ത ഘടകമായി. എന്നിട്ടും കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് ബിജെപിയെത്തി. നഗരകേന്ദ്രീകൃത മേഖലകളിൽ മോദി വികാരമുണ്ടാക്കിയ സ്വാധീനം തന്നെയാണ് ഝാർഖണ്ഡിൽ ബിജെപിക്ക് ഗുണകരമായത്.
ആരേയും കൈയയച്ച് ഒരിക്കലും ഝാർഖണ്ഡിലെ ജനത പിന്തുണച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിയമസഭയിൽ കഷ്ടിച്ച് ഭൂരിപക്ഷം മാത്രമേ ബിജെപിയും ആഗ്രിഹിച്ചിരുന്നുള്ളൂ. ബാബുലാൽ മറാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഒരുവിഭാഗം പാർട്ടി വിട്ടു. ഈ വിമതരുടെ പാർട്ടിയുണ്ടാക്കിയ വോട്ട് ചോർച്ചയും ഉണ്ട്. എന്നിട്ടും ചെറുകക്ഷികളെ പിടിച്ച് നേട്ടമുണ്ടാക്കി അധികാരം ഉറപ്പിക്കാൻ ബിജെപിക്കായി. ഇത് മോദി തരംഗമാണെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. മോദി അധികാരത്തിലേറിയ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എല്ലാം ബിജെപിക്ക് ജയിക്കാനായി. അത് ഡൽഹിയിലും ആവർത്തിക്കുമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷ.


