പാലക്കാട്: കോങ്ങാട് യുവതി ഷോക്കേറ്റ് മരിച്ചു. മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോൾ (28) ആണ് മരിച്ചത്.

ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തിൽ വൈദ്യുതിലൈനിൽ ഇരുമ്പ് തോട്ടി തട്ടിയതാണ് മരണകാരണമായത്.