- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ റെസിഡൻഷ്യൽ അപാർട്‌മെന്റുകളിൽ ജലം വൈദ്യുതി നിരക്കു വർധിക്കും; പുതിയ നിരക്ക് ഈ മാസം 22 മുതൽ പ്രാബല്യത്തിൽ
കുവൈറ്റിലെ റെസിഡൻഷ്യൽ അപാർട്‌മെന്റുകളിൽ ജലം വൈദ്യുതി നിരക്കു വർധന ഉടൻ പ്രാബല്യത്തിലാകും. അപ്പാർട്ട്‌മെന്റുകളിൽ ഈ മാസം 22 മുതൽ നിലവിലെ നിരക്കായ കിലോവാട്ടിന് രണ്ടു ഫിൽസ് എന്നത് അഞ്ചു ഫിൽസു ആയാണ് വർദ്ധിക്കുന്നത്. ആയിരം കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ നിലവിലുള്ള രണ്ടു ഫിൽസിനു പകരം കിലോവാട്ടിന് അഞ്ചു ഫിൽസും 1001 മുതൽ 2000 കിലോവാട്ട് വരെ കിലോവാട്ടിനു 10 ഫിൽസും അതിനുമുകളിൽ കിലോവാട്ടിനു 15 ഫിൽസുമാണ് 22 മുതൽ നൽകേണ്ടി വരിക. സ്വദേശിഭവനങ്ങളെ ഒഴിവാക്കിയാണ് നിരക്ക് വർധന നടപ്പാക്കുന്നത്.എന്നാൽ സ്വന്തമായി വീടുണ്ടായിരിക്കെ വാടകവീട്ടിൽ താമസിക്കുന്ന സ്വദേശികൾ വാടകക്കെട്ടിടത്തിൽ അധിക നിരക്ക് നല്‌കേണ്ടി വരും എണ്ണ വിലയിടിവിനെ തുടർന്നു സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. വിദേശികൾ താമസിക്കുന്ന വാടക അപ്പാർട്‌മെന്റുകൾ. താമസമേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ ഈ മാസം 22 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത് .
കുവൈറ്റിലെ റെസിഡൻഷ്യൽ അപാർട്‌മെന്റുകളിൽ ജലം വൈദ്യുതി നിരക്കു വർധന ഉടൻ പ്രാബല്യത്തിലാകും. അപ്പാർട്ട്‌മെന്റുകളിൽ ഈ മാസം 22 മുതൽ നിലവിലെ നിരക്കായ കിലോവാട്ടിന് രണ്ടു ഫിൽസ് എന്നത് അഞ്ചു ഫിൽസു ആയാണ് വർദ്ധിക്കുന്നത്.
ആയിരം കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ നിലവിലുള്ള രണ്ടു ഫിൽസിനു പകരം കിലോവാട്ടിന് അഞ്ചു ഫിൽസും 1001 മുതൽ 2000 കിലോവാട്ട് വരെ കിലോവാട്ടിനു 10 ഫിൽസും അതിനുമുകളിൽ കിലോവാട്ടിനു 15 ഫിൽസുമാണ് 22 മുതൽ നൽകേണ്ടി വരിക.
സ്വദേശിഭവനങ്ങളെ ഒഴിവാക്കിയാണ് നിരക്ക് വർധന നടപ്പാക്കുന്നത്.
എന്നാൽ സ്വന്തമായി വീടുണ്ടായിരിക്കെ വാടകവീട്ടിൽ താമസിക്കുന്ന സ്വദേശികൾ വാടകക്കെട്ടിടത്തിൽ അധിക നിരക്ക് നല്‌കേണ്ടി വരും
എണ്ണ വിലയിടിവിനെ തുടർന്നു സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. വിദേശികൾ താമസിക്കുന്ന വാടക അപ്പാർട്‌മെന്റുകൾ. താമസമേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ ഈ മാസം 22 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത് .