- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വൈദ്യുതി ബില്ല് കുത്തനെ ഉയരും; ഉപഭോഗത്തിന്റെ സമയം അനുസരിച്ച് നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി മന്ത്രാലയം ഒരുങ്ങുന്നു
ഒമാനിൽ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാൻ വൈദ്യുതി മന്ത്രാലയം ഒരുങ്ങുന്നു. ഇതനുസരിച്ച് ഉപഭോഗത്തിന്റെ സമയം നോക്കി വൈദ്യുതി നിരക്കിൽ മാറ്റം വരുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഉപഭോഗം കൂടുന്നതിനനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു. പുതിയ നിരക്ക് മാറ്റത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സമയങ്ങളിൽ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. വൈദ്യുതി ഉപഭോഗം കുറവുള്ള സമയങ്ങളിൽ കുറഞ്ഞ നിരക്കും കൂടുതലുള്ള സമയങ്ങളിൽ ഉയർന്ന നിരക്കും ഈടാക്കാനാണ് പദ്ധതി. ഇതു വഴി നിരക്ക് കുറവുള്ള സമയങ്ങൾ നോക്കി വൈദ്യുതിയുടെ ഉപയോഗം ക്രീമീകരിക്കാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇതുവഴി കുറവുള്ള സമയങ്ങളിലെ ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ച് വൈദ്യുതി ഉപയോഗത്തിൽ കുറവുവരുത്തുകയാണ് നിരക്ക് വർധനയുടെ ലക്ഷ്യം. ഇത്തരത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുവാൻ ആലോചിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഉപഭോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നവർ സർക്കാരിനെ സബ്‌സിഡി കുറക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. നിലവിൽ ഏത് സമയത്തും വൈദ്യുത
ഒമാനിൽ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാൻ വൈദ്യുതി മന്ത്രാലയം ഒരുങ്ങുന്നു. ഇതനുസരിച്ച് ഉപഭോഗത്തിന്റെ സമയം നോക്കി വൈദ്യുതി നിരക്കിൽ മാറ്റം വരുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഉപഭോഗം കൂടുന്നതിനനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.
പുതിയ നിരക്ക് മാറ്റത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സമയങ്ങളിൽ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. വൈദ്യുതി ഉപഭോഗം കുറവുള്ള സമയങ്ങളിൽ കുറഞ്ഞ നിരക്കും കൂടുതലുള്ള സമയങ്ങളിൽ ഉയർന്ന നിരക്കും ഈടാക്കാനാണ് പദ്ധതി. ഇതു വഴി നിരക്ക് കുറവുള്ള സമയങ്ങൾ നോക്കി വൈദ്യുതിയുടെ ഉപയോഗം ക്രീമീകരിക്കാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇതുവഴി കുറവുള്ള സമയങ്ങളിലെ ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ച് വൈദ്യുതി ഉപയോഗത്തിൽ കുറവുവരുത്തുകയാണ് നിരക്ക് വർധനയുടെ ലക്ഷ്യം.
ഇത്തരത്തിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുവാൻ ആലോചിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഉപഭോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നവർ സർക്കാരിനെ സബ്‌സിഡി കുറക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. നിലവിൽ ഏത് സമയത്തും വൈദ്യുതി ഉപയോഗിക്കുന്നതിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. എങ്കിലും ഉൽപാദന ചെലവ് കൂടുതലാണ്. വൈകുന്നേരം ഉൽപാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ചെലവ് രാത്രി കാലങ്ങളിൽ ഉൽപാദിപ്പിക്കുമ്പോൾ ഉണ്ടാകുന്നു.
വൈദ്യുതി സബ്‌സിഡി ഇനത്തിൽ അഞ്ഞൂറ് ദശലക്ഷം റിയാലാണ് ഈ വർഷം സർക്കാർ ചെലവഴിക്കുന്നത്. ഇതിൽ എഴുപത് ശതമാനവും ഗാർഹിക മേഖലയിലാണ് ചെലവിടുന്നത്. സബ്‌സിഡി അർഹതപ്പെട്ടവർക്കായി ചെലവിടാനും നിരക്ക് പരിഷ്‌കരണത്തിലൂടെ സാധിക്കും. കൂടാതെ ഇതുവഴി സബ്‌സിഡിയിൽ നല്ലൊരു പങ്കും മിച്ചംവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭാ കൗൺസിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമെ പുതിയ നിരക്ക് വർധന നിലവിൽ വരുകയുള്ളൂ.