ഡബ്ലിൻ: രാജ്യത്തെ വൈദ്യുതി ബിൽ ഒക്ടോബർ മുതൽ കുത്തനെ ഉയരും. ഇതോടെ ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിൽ വർഷം 20 യൂറോയുടെ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. പബ്ലിക് സർവ്വീസ് ഒബ്ലിഗേഷൻ ലെവിയിലുണ്ടാകുന്ന വർദ്ദനവാണ് പുതിയ നിരക്ക് വർദ്ധനവിന്റെ കാരണമെന്ന് കമ്മീഷൻ ഫോർ എനർജി റെഗുലേഷൻ അറിയിച്ചു.

പിഎസ്ഒ ലെവി എന്ന് പറയുന്നത് രാജ്യത്ത് വൈദ്യുതി ഉപഭോക്താക്കൾക്ക് ഗവൺെന്റ് സബ്‌സിഡി നല്കുന്നതാണ്. ഇതിൽ രേഖപ്പെടുത്തുന്ന വർദ്ധനവാണ് വൈദ്യുതി ബിൽ ഉയരാൻ കാരണം. പുതിയ മാറ്റം അനുസരിച്ച് ലെവിയിൽ 92 യൂറോയുടെ വർദ്ധനവാണ് ഉണ്ടാകുക.

അതായത് വൈദ്യുതി വർദ്ധനവ് നടപ്പിലാകുന്നതോടെ പുതിയ നിരക്ക് അനുസരിച്ച് നിലവിലെ 80 യൂറോയിൽ നിന്ന് 105 യൂറോയിലേക്ക് ചാർജ് നിരക്ക് ഉയരുമെന്ന് ഉറപ്പായി.