ടുത്ത വർഷം ജൂൺ മുതൽ വൈദ്യുതി നിരക്കിൽ വൻ വർദ്ധനവ് ഉണ്ടായേക്കാമെന്ന് എനർജി മാർക്കറ്റ് കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നു.അടുത്ത വർഷം പകുതിയോടെ വൈദ്യുതി ബില്ലിൽ ശരാശരി 40 ഡോളറിന്റെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.

ഓസ്ട്രേലിയയിലെ കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നിലയങ്ങളുടെ പ്രവർത്തനം നിറുത്തലാക്കിയതാണ് ദേശീയതലത്തിൽ വൈദ്യുതി വർദ്ധിപ്പിക്കാൻ കാരണമായി റിപ്പോർട്ടിൽ പറയുന്നത്. വൈദ്യുതി നിലയങ്ങളുടെ അടച്ച് പൂട്ടൽ കാരണം പ്രതിവർഷം 78 ഡോളറിന്റെ വർധനയുണ്ടാക്കുമെന്ന് റിപ്പോർട്ട്.

ഇതോടെ ടാസ്മാനിയയിൽ 204 ഡോളറും വിക്ടോറിയയിൽ 99 ഡോളറും പ്രതിവർഷം അധികമായി ബില്ലിനത്തിൽ നൽകേണ്ടിവരും. എന്നാൽ ടാസ്മാനിയയിലും ക്വീൻസ്്ലാൻഡിലും ജൂണിൽ വർധനയുണ്ടാവാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തുടനീളം വൈദ്യുതി ഉൽപാദന രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാറ്റിൽനിന്നു വൈദ്യൂതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിക്ക് വൻ തുകയാണ് ചെലവഴിക്കുന്നത്. അതോടൊപ്പം കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നിലയങ്ങൾ അടച്ചുപൂട്ടുന്നതും വൈദ്യുതി പ്രതിസന്ധി വർധിപ്പിക്കും.