- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാർബൺ ടാക്‌സിൽ ഇളവു പ്രഖ്യാപിച്ചു; കാൻബറയിൽ ഇലക്ട്രിസിറ്റി, ഗ്യാസ് വില കുറയും
കാൻബറ: കാർബൺ ടാക്‌സിൽ ഇളവു പ്രഖ്യാപിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചതോടെ കാൻബറയിൽ ഇലക്ട്രിസിറ്റി, ഗ്യാസ് വില കുറയും. 2014 ജൂലൈ മുതലുള്ള ബില്ലിൽ ഇതു ബാധകമാകുമെന്നാണ് അറിയിപ്പ്. ഉപയോക്താക്കളുടെ എനർജി ബില്ലിൽ നിന്ന് ടാക്‌സ് ഒഴിവാക്കിയതോടെയാണ് ബില്ലിൽ കുറവ് അനുഭവപ്പെടുന്നത്. ഒരു വർഷം ശരാശരി 8000 കിലോ വാട്ട് വൈദ്യുതി ഉപയോഗിക്കുന്ന ഒരു ഉപയ
കാൻബറ: കാർബൺ ടാക്‌സിൽ ഇളവു പ്രഖ്യാപിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചതോടെ കാൻബറയിൽ ഇലക്ട്രിസിറ്റി, ഗ്യാസ് വില കുറയും. 2014 ജൂലൈ മുതലുള്ള ബില്ലിൽ ഇതു ബാധകമാകുമെന്നാണ് അറിയിപ്പ്. ഉപയോക്താക്കളുടെ എനർജി ബില്ലിൽ നിന്ന് ടാക്‌സ് ഒഴിവാക്കിയതോടെയാണ് ബില്ലിൽ കുറവ് അനുഭവപ്പെടുന്നത്.
ഒരു വർഷം ശരാശരി 8000 കിലോ വാട്ട് വൈദ്യുതി ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് ബില്ലിൽ വർഷം 222 ഡോളറിന്റെ ഇളവാണ് ലഭിക്കുന്നതെന്ന് കാൻബറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എനർജി കമ്പനി വ്യക്തമാക്കി. ഗ്യാസ് ബില്ലിൽ വർഷം 100 ഡോളറിന്റെ ലാഭമുണ്ടാകും. ഗ്യാസ്, ഇലക്ട്രിസിറ്റിക്ക് വന്നിട്ടുള്ള ഇളവ് അടുത്ത ബില്ലിൽ ഉപയോക്താക്കൾക്ക് അനുഭവിക്കാം.
ജൂലൈയിലെ ബില്ല് നേരത്തെ അടച്ചിട്ടുള്ളവർക്ക് അടുത്ത ബില്ലിൽ ഇതിന്റെ ഇളവു ലഭിക്കുമെന്നും അധികൃതർ അറിയിക്കുന്നു. കാർബൺ ടാക്‌സിൽ ഏർപ്പെടുത്തിയിട്ടുള്ള ഇളവി സംബന്ധിച്ച് ഓരോ കസ്റ്റമേഴ്‌സിനും പ്രത്യേകമായി നോട്ടീസ് അയച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കാർബൺ ടാക്‌സിൽ ഏർപ്പെടുത്തിയിട്ടുള്ള ഇളവ് കസ്റ്റമേഴ്‌സിന്റെ പ്രൈസ് ബില്ലിൽ ഇളവ് വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഓസ്‌ടേലിയൻ കോമ്പറ്റീഷൺ ആൻഡ് കൺസ്യൂമർ കമ്മിറ്റിയുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ആക്ട്യൂഎജിഎൽ വ്യക്തമാക്കി.
ഈ വർഷം ആദ്യം കാൻബറയിൽ ഇലക്ട്രിസിറ്റി നിരക്കിൽ ശരാശരി 4.3 ശതമാനം വർധന ഏർപ്പെടുത്തുമെന്ന് ഇൻഡിപെൻഡന്റ് കോമ്പറ്റീഷൻ ആൻഡ് റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരുന്നതാണ്. ഇതുപ്രകാരം കാൻബറ നിവാസികൾക്ക് ഓരോ ആഴ്ചയും 1.63 ഡോളറിന്റെ വർധന അനുഭവപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കാർബൺ ടാക്‌സ് നീക്കാൻ തീരുമാനമായതോടു കൂടി ഇലക്ട്രിസിറ്റി ബില്ലിൽ 12 ശതമാനം ഇളവാണ് കാർബറ നിവാസികൾക്ക് ലഭിക്കുന്നത്.