- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൽ അടയ്ക്കാത്ത 2500 കുടുംബങ്ങൾക്ക് ഗ്യാസ് വൈദ്യുതി കണക്ഷൻ നഷ്ടമാകും
ഡബ്ലിൻ: ബിൽ അടയ്ക്കാത്ത 2500-ഓളം കുടുംബങ്ങളുടെ ഗ്യാസ്- വൈദ്യുതി കണക്ഷൻ വിഛേദിക്കുമെന്ന് മുന്നറിയിപ്പ്. 2015 ജനുവരിക്കും മാർച്ചിനും മധ്യേ ബിൽ തിരിച്ചടവിന് മുടക്കം വരുത്തിയിട്ടുള്ള 1,852 വീടുകളുടെ ഇലക്ട്രിസിറ്റി കണക്ഷനും 633 വീടുകളുടെ ഗ്യാസ് കണക്ഷനും വിഛേദിക്കപ്പെടുമെന്നാണ് അറിയിപ്പ്. ബിൽ അടവിൽ മുടക്കം വരുത്തുന്നവരുടെ കണക്ഷനുകൾ വിഛേദിക്
ഡബ്ലിൻ: ബിൽ അടയ്ക്കാത്ത 2500-ഓളം കുടുംബങ്ങളുടെ ഗ്യാസ്- വൈദ്യുതി കണക്ഷൻ വിഛേദിക്കുമെന്ന് മുന്നറിയിപ്പ്. 2015 ജനുവരിക്കും മാർച്ചിനും മധ്യേ ബിൽ തിരിച്ചടവിന് മുടക്കം വരുത്തിയിട്ടുള്ള 1,852 വീടുകളുടെ ഇലക്ട്രിസിറ്റി കണക്ഷനും 633 വീടുകളുടെ ഗ്യാസ് കണക്ഷനും വിഛേദിക്കപ്പെടുമെന്നാണ് അറിയിപ്പ്.
ബിൽ അടവിൽ മുടക്കം വരുത്തുന്നവരുടെ കണക്ഷനുകൾ വിഛേദിക്കാനുള്ള തീരുമാനം കമ്മീഷൻ ഫോർ എനർജി റെഗുലേഷൻ (സിഇആർ) ആണ് സ്വീകരിച്ചത്. ഫ്‌ലോ ഗ്യാസിന്റെ പതിനായിരത്തിൽ ഒമ്പതു പേർ, എനർജിയിൽ ഒന്ന്, ബോർഡ് ഗയാസിൽ ഏഴു പേർ എന്നിങ്ങനെയാണ് ബിൽ അടവിൽ മുടക്കം വരുത്തിയിട്ടുള്ളവർ. അതേസമയം പ്രീപേ എനർജി, ഇലക്ട്രിക് അയർലണ്ട്, എനർജിയ എന്നീ കമ്പനികളുടെ കസ്റ്റമേഴ്‌സിന്റെ ഇടയിലാണ് ബിൽ അടവിൽ ഏറെ മുടക്കം ഉണ്ടായിട്ടുള്ളത്.
2014-ൽ 3793 ഡൊമസ്റ്റിക് കസ്റ്റമേഴ്‌സിന്റെ ഗ്യാസ് കണക്ഷൻ വിഛേദിച്ചതായും 7271 കുടുംബങ്ങളുടെ ഇലക്ട്രിസിറ്റി കണക്ഷൻ വിഛേദിച്ചതായും സിഇആർ അറിയിച്ചു. കുടുംബങ്ങൾക്കുള്ള കണക്ഷനുകൾ വിഛേദിക്കുന്നതിന് മുമ്പ് കമ്പനികൾ ചില നിർദേശങ്ങൾ പാലിച്ചിരിക്കണമെന്നും സിഇആർ നിർദേശിക്കുന്നു.
അതേസമയം മെച്ചപ്പെട്ട ഡീലുകൾ ലഭിക്കുന്നതിനായി ഇലക്ട്രിസിറ്റി സപ്ലയർമാരുടെ 78,000 കസ്റ്റമേഴ്‌സും ഗ്യാസ് കമ്പനികളുടെ 27,000 കസ്റ്റമേഴ്‌സും വർഷത്തിലെ ആദ്യ മൂന്നു മാസത്തിൽ കമ്പനി മാറിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.