- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ വൈദ്യുതി നിരക്ക് നവംബർ മുതൽ വർധിക്കും; വർധന ആറു മുതൽ എട്ടു ശതമാനം വരെ
ന്യൂഡൽഹി: നവംബർ മുതൽ ന്യൂഡൽഹിയിലെ വൈദ്യുതി നിരക്കിൽ വർധന. വൈദ്യുതി വിതരണ കമ്പനികൾക്കുള്ള സർചാർഡ് 7.5 ശതമാനം വർധിപ്പിക്കുന്നതിനാലാണ് വൈദ്യുതി നിരക്കിൽ വർധന വരുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിരക്ക് വർധന സംബന്ധിച്ചുള്ള തീരുമാനം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്
ന്യൂഡൽഹി: നവംബർ മുതൽ ന്യൂഡൽഹിയിലെ വൈദ്യുതി നിരക്കിൽ വർധന. വൈദ്യുതി വിതരണ കമ്പനികൾക്കുള്ള സർചാർഡ് 7.5 ശതമാനം വർധിപ്പിക്കുന്നതിനാലാണ് വൈദ്യുതി നിരക്കിൽ വർധന വരുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിരക്ക് വർധന സംബന്ധിച്ചുള്ള തീരുമാനം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനികൾ നേരിടുന്ന നഷ്ടം നികത്തുന്നതിന്റെ ഭാഗമാണ് സർചാർജ്. ഇത് എട്ടു ശതമാനം കൂട്ടാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും പ്രാബല്യത്തിൽ വരുത്താൻ ഒക്ടോബർ വരെ നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ വിതരണക്കമ്പനികളുടെ പരാതി പരിഗണിച്ച് സർചാർജ് കൂട്ടാൻ ആലോചിക്കുകയായിരുന്നു.
നിരക്ക് പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഇക്കാര്യത്തിൽ ഈ മാസം അവസാനത്തോടെ തീരുമാനമെടുക്കുമെന്നും ഡൽഹി വൈദ്യുത വിതരണ കമ്മീഷൻ (ഡി ഇ ആർ സി) ചെയർമാൻ പി ഡി സുധാകർ വ്യക്തമാക്കി. ഇത് നവംബർ മുതൽ പ്രാബല്യത്തിൽ വരും. വൻതോതിലുള്ള നിരക്കുവർധനയാണ് നഗരത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെയുണ്ടായത്. 2011ൽ 22 ശതമാനമാണ് വർധിപ്പിച്ചത്. 2012 ഫെബ്രുവരിയിൽ അഞ്ചുശതമാനം വീണ്ടും കൂട്ടി. 2012 മേയിൽ രണ്ടുശതമാനവും ജൂലായിൽ 26 ശതമാനവും വീണ്ടും കൂട്ടി. കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നുശതമാനവും ഓഗസ്റ്റിൽ അഞ്ചുശതമാനവും കൂട്ടി. കൽക്കരിയുടെയും പ്രകൃതി വാതകത്തിന്റെയും വിലയിലുണ്ടായ വർധനയാണ് നിരക്കുവർധനയ്ക്ക് കാരണമെന്ന് കമ്പനികൾ പറയുന്നു.