സൗത്ത് ആസ്‌ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ജൂലൈ ഒന്നുമുതൽ വൈദ്യുതി നിരക്ക് ഉയരുമെന്ന് റിപ്പോർട്ട്. റെസിഡൻഷ്യൽ, ബിസിനസ് കസ്റ്റമർമാർക്കാണ് നിരക്ക് വർദ്ധനവ് നിലവിൽ വരുക. നിരക്കിൽ 20 ശതമാനം വർദ്ധനവ് ഉണ്ടാവുക.

വൈദ്യുതി നിരക്ക് വർദ്ധനവ് നിലവിൽ വരുന്നതോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ശരാശരി കുടുംബത്തിലെ വൈദ്യുതി ബിൽ വർഷം 470 ഡോളർ വരെയായി ഉയരും. ക്യൂൻസ്ലാന്റിൽ വില വർദ്ധനവ് 7 ശതമാനയമായിരിക്കുമെന്ന് എനർജി ഓസട്രേലിയ അറിയിച്ചു.ക്യൂൻസ്ലാന്റിലെ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കിലേക്ക് വില കുറഞ്ഞതിനാൽ ഇവിടെ ക്യൂൻസ്ലാന്റിൽ വിലവർദ്ധനവ് ഉണ്ടാകത്തേതെന്ന് അറിയിച്ചിട്ടുണ്ട്.