- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലെ ഇലക്ട്രിസിറ്റി ചാർജ് യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ കൂടുതൽ; ഗ്യാസ് ബില്ലിന് പട്ടികയിൽ ആറാം സ്ഥാനം
ഡബ്ലിൻ: അയർലണ്ടടിലെ ഇലക്ട്രിസിറ്റി ചാർജ് യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. രാജ്യത്തെ ഗാർഹിക വൈദ്യുതി ഉപയോക്താക്കൾ അടയ്ക്കുന്നത് യൂറോപ്യൻ യൂണിയനിലെ മൂന്നാമത്തെ വലിയ വൈദ്യുതി ചാർജാണെന്നാണ് വിലയിരുത്തുന്നത്. വൈദ്യുതി രംഗത്ത് ഇവിടെ ഏഴു സപ്ലയർമാർ ഉണ്ടായിട്ടു കൂടി വൈദ്യുതി ബിൽ അയർലണ്ടിൽ താരതമ്യേന ഏറിയതാണെന്നാണ് യൂറോസ്റ്റാറ്റ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിലെ 28 അംഗരാജ്യങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തിയാൽ അയർലണ്ടിലെ വൈദ്യുതി ചാർഡ് താരതമ്യേന ഏറിയതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജർമനി, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ ഒഴിച്ചു നിർത്തിയാൽ അയർലണ്ടിലെ ഗാർഹിക ഉപയോക്താക്കളാണ് യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ വൈദ്യുതി ബിൽ അടയ്ക്കുന്നതെന്ന് ഡബ്ലിനിലെ യൂറോപ്യൻ യൂണിയൻ ഓഫീസിൽ നിന്നുള്ള പ്രസ്താവന വ്യക്തമാക്കി. ഗ്യാസി ബില്ലിന്റെ കാര്യത്തിൽ സ്ഥിതി കുറച്ചു കൂടി മെച്ചമാണ്. ഗ്യാസ് ബില്ലിന്റെ കാര്യത്തിൽ ഐറീഷ് ഗാർഹിക ഉപയോക്താക്കൾക്ക് ഒമ്പതാം സ്ഥാനമാണ് പട്ടികയിൽ. ടാക്‌സ് ഒഴിവാക്കിയാൽ യൂറോപ്യൻ യൂണിയന
ഡബ്ലിൻ: അയർലണ്ടടിലെ ഇലക്ട്രിസിറ്റി ചാർജ് യൂറോപ്യൻ യൂണിയനിലെ ശരാശരിയെക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. രാജ്യത്തെ ഗാർഹിക വൈദ്യുതി ഉപയോക്താക്കൾ അടയ്ക്കുന്നത് യൂറോപ്യൻ യൂണിയനിലെ മൂന്നാമത്തെ വലിയ വൈദ്യുതി ചാർജാണെന്നാണ് വിലയിരുത്തുന്നത്. വൈദ്യുതി രംഗത്ത് ഇവിടെ ഏഴു സപ്ലയർമാർ ഉണ്ടായിട്ടു കൂടി വൈദ്യുതി ബിൽ അയർലണ്ടിൽ താരതമ്യേന ഏറിയതാണെന്നാണ് യൂറോസ്റ്റാറ്റ് റിപ്പോർട്ട്.
യൂറോപ്യൻ യൂണിയനിലെ 28 അംഗരാജ്യങ്ങൾ തമ്മിൽ താരതമ്യപ്പെടുത്തിയാൽ അയർലണ്ടിലെ വൈദ്യുതി ചാർഡ് താരതമ്യേന ഏറിയതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജർമനി, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ ഒഴിച്ചു നിർത്തിയാൽ അയർലണ്ടിലെ ഗാർഹിക ഉപയോക്താക്കളാണ് യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ വൈദ്യുതി ബിൽ അടയ്ക്കുന്നതെന്ന് ഡബ്ലിനിലെ യൂറോപ്യൻ യൂണിയൻ ഓഫീസിൽ നിന്നുള്ള പ്രസ്താവന വ്യക്തമാക്കി.
ഗ്യാസി ബില്ലിന്റെ കാര്യത്തിൽ സ്ഥിതി കുറച്ചു കൂടി മെച്ചമാണ്. ഗ്യാസ് ബില്ലിന്റെ കാര്യത്തിൽ ഐറീഷ് ഗാർഹിക ഉപയോക്താക്കൾക്ക് ഒമ്പതാം സ്ഥാനമാണ് പട്ടികയിൽ. ടാക്‌സ് ഒഴിവാക്കിയാൽ യൂറോപ്യൻ യൂണിയനിൽ ഡൊമസ്റ്റിക് ഐറീഷ് ഗ്യാസ് പ്രൈസ് ആറാം സ്ഥാനത്തു നിൽക്കുന്നു. അതേസമയം 2015 രണ്ടാം പാദത്തിലെ കണക്കെടുത്താൽ യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളെക്കാൾ അയർലണ്ടിൽ ഡൊമസ്റ്റിക് എനർജി പ്രൈസ് വളരെ കുറഞ്ഞതായാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇലക്ട്രിസിറ്റി ചാർജിൽ 3.2 ശതമാനം കുറവും ഗ്യാസ് വിലയിൽ 2.8 ശതമാനം കുറവുമാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്.