- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
നാളെ മുതൽ ബഹ്‌റിനിൽ പുതുക്കിയ ജല വൈദ്യുതി നിരക്ക്; പ്രവാസികൾക്ക് ജീവിത ചിലവേറും
മനാമ: നാളെ മുതൽ ബഹ്‌റിനിൽ പുതുക്കിയ ജല വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികൾക്ക് വരാൻ പോകുന്നത് ചിലവേറിയ മാസങ്ങളെന്ന് ഉറപ്പായി. വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കും, പ്രവാസികൾക്കും ഉള്ള നിരക്കിലാണ് നാളെ മുതൽ വർദ്ധനവ് ഏർപ്പെടുത്തുക. ബഹറൈനികൾക്ക് ഒരു വീടിന്റെ ഗാർഹിക ഉപഭോഗത്തിനുള്ള നിരക്കിൽ വ്യത്യാസമുണ്ടാകില്ല. നിരക
മനാമ: നാളെ മുതൽ ബഹ്‌റിനിൽ പുതുക്കിയ ജല വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികൾക്ക് വരാൻ പോകുന്നത് ചിലവേറിയ മാസങ്ങളെന്ന് ഉറപ്പായി. വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കും, പ്രവാസികൾക്കും ഉള്ള നിരക്കിലാണ് നാളെ മുതൽ വർദ്ധനവ് ഏർപ്പെടുത്തുക. ബഹറൈനികൾക്ക് ഒരു വീടിന്റെ ഗാർഹിക ഉപഭോഗത്തിനുള്ള നിരക്കിൽ വ്യത്യാസമുണ്ടാകില്ല.
നിരക്കുകൾ പുതുക്കിയ ശേഷവും, ജി.സി.സി രാജ്യങ്ങളിൽ വാണിജ്യവ്യവാസായ മേഖലകൾക്കുള്ള വൈദ്യുതി നിരക്ക് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമായിരിക്കും ബഹ്‌റിൻ.
സ്വന്തം ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്ന ഒന്നിലധികം വീടുള്ള ബഹ്‌റൈനികളും പുതിയ നിരക്ക് നൽകേണ്ടി വരും. ബഹ്‌റൈനികളായ വിവാഹമോചിതർ,വിധവകൾ,21വയസിനു മുകളിൽ പ്രായമുള്ള വിവാഹിതരാകാത്ത സ്ത്രീകൾ, വാടകക്ക് താമസിക്കുന്ന സ്വദേശികൾ, ബഹ്‌റൈൻ ഇതര പൗരന്മാരെ വിവാഹം കഴിച്ച ബഹ്‌റൈനി സ്ത്രീകൾ, 21വയസിന് താഴെ പ്രായമുള്ള ബഹ്‌റൈനികളെ പരിപാലിക്കുന്ന ബഹ്‌റൈൻ ഇതര പൗരന്മാർ, ബഹ്‌റൈൻ ഇതര പൗരന്മാരായ അവകാശികൾ എന്നിവർക്ക് പഴയ നിരക്കു തന്നെ നൽകിയാൽ മതിയാകും.
ചെറുകിടഇടത്തരം സ്ഥാപനങ്ങളും യൂനിറ്റൊന്നിന് 16 ഫിൽസ് തന്നെ നൽകിയാൽ മതിയാകും. 5,000 യൂനിറ്റ് വരെയാണ് ഇത് കണക്കാക്കുക. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ നാലു വർഷത്തിനുള്ളിൽ സർക്കാറിന് 435.4 ദശലക്ഷം ദിനാർ ലാഭമുണ്ടാകുമെന്നാണ് കണക്ക്.