അബൂദബി: അബുദാബിയിൽ ഇനി മുതൽ വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബില്ലുകൾ ഇലക്ട്രോണിക് രീതിയിൽ. മെയ് ഒന്ന് മുതൽ ഇലക്‌ട്രോണിക് ബില്ലുകൾ മാത്രമേ ഉപഭോക്താക്കൾക്ക് നൽകുകയുള്ളൂവെന്ന് അബൂദബി ജലഫെവൈദ്യുതി അഥോറിറ്റിയു?െട കീഴിലെ അബൂദബി വിതരണ കമ്പനി അറിയിച്ചു.

മെയ് ഒന്ന് മുതൽ എല്ലാ ഉപഭോക്താക്കളെയും ഇലക്‌ട്രോണിക് ബില്ലിങ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരും. ഇലക്‌ട്രോണിക് ബില്ലുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായിരിക്കും.

അബൂദബി വിതരണ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിൽനിന്നും വെബ്‌സൈറ്റിൽ നിന്നും എസ്.എം.എസ് ആയും ഇമെയിൽ ആയും ബില്ലുകൾ ഉപഭോക്താക്കൾക്ക് അയക്കും. കൂടുതൽ ഉപഭോക്താക്കളും ഇപ്പോൾ കമ്പനിയുടെ ആപ്ലിക്കേഷനോ വെബ്ൈസറ്റോ വഴി ഇടപാട് നടത്താൻ താൽപര്യപ്പെടുന്നവരാണെന്നും അധികൃതർ വ്യക്തമാക്കി.

800 2332 ടോൾ ഫീ നമ്പറിൽ വിളിച്ചോ കമ്പനിയുടെ ശാഖകളിൽ നേരി?െട്ടത്തിയോ നമ്പറും ഇമെയിൽ വിലാസവും നൽകാം.