- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജവാസാത്തുകളിൽ പോകാതെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സന്ദർശക വിസ നടപടികൾ പൂർത്തിയാക്കാൻ അവസരമൊരുക്കി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം;ഗാർഹിക ജോലിക്കാരുടെ റിക്രൂട്ട്മെന്റിൽ നിയന്ത്രണം കൊണ്ടുവരാനും സാധ്യത
ജവാസാത്തുകളിൽ പോകാതെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സന്ദർശക വിസക്ക് നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യമൊരുക്കാനൊരുങ്ങുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം താമസ കുടിയേറ്റ വിഭാഗം മേധാവി മേജർ ജനറൽ തലാൽ മഅ്‌റഫി പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇകാര്യം പറഞ്ഞത്. ജവാസാത്തുകളിൽ പോകാതെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സന്ദർശക വിസക്ക് നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. വിസകളിൽ റസിഡൻസി കാര്യ മേധാവിക്ക് പകരം പ്രത്യേക അനുമതി ലഭിച്ച ഹോട്ടലുകളുടെയും കമ്പനികളുടെയും ഡയറക്ടർമാരും ആയിരിക്കും ഒപ്പുവെക്കുക. ഹോട്ടലുകൾക്കും കമ്പനികൾക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സന്ദർശക വിസ നേരിട്ട് ഇഷ്യു ചെയ്യുന്ന സംവിധാനവും ഉടൻ ഉണ്ടാകും കൂടാതെ രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ നടപടികൾ ആരംഭിച്ചതായും മഅ്‌റഫി പറഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 6,80000 ഗാർഹിക തൊഴിലാകളാണ് രാജ്യത്തുള്ളത്. അനിയന്ത്രിതമായി ഗാർഹിക വിസ അനുവദിക്കുന്നതാണ് എണ്ണം ക്രമ
ജവാസാത്തുകളിൽ പോകാതെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സന്ദർശക വിസക്ക് നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യമൊരുക്കാനൊരുങ്ങുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം താമസ കുടിയേറ്റ വിഭാഗം മേധാവി മേജർ ജനറൽ തലാൽ മഅ്‌റഫി പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇകാര്യം പറഞ്ഞത്.
ജവാസാത്തുകളിൽ പോകാതെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സന്ദർശക വിസക്ക് നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. വിസകളിൽ റസിഡൻസി കാര്യ മേധാവിക്ക് പകരം പ്രത്യേക അനുമതി ലഭിച്ച ഹോട്ടലുകളുടെയും കമ്പനികളുടെയും ഡയറക്ടർമാരും ആയിരിക്കും ഒപ്പുവെക്കുക. ഹോട്ടലുകൾക്കും കമ്പനികൾക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സന്ദർശക വിസ നേരിട്ട് ഇഷ്യു ചെയ്യുന്ന സംവിധാനവും ഉടൻ ഉണ്ടാകും
കൂടാതെ രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ നടപടികൾ ആരംഭിച്ചതായും മഅ്‌റഫി പറഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 6,80000 ഗാർഹിക തൊഴിലാകളാണ് രാജ്യത്തുള്ളത്. അനിയന്ത്രിതമായി ഗാർഹിക വിസ അനുവദിക്കുന്നതാണ് എണ്ണം ക്രമാതീതമായി ഉയരാൻ കാരണമെന്നാണ് പറയുന്നത്.