- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പോളിങ് മുടങ്ങിയത് അട്ടിമറിയല്ല; യന്ത്രത്തകരാറാണെന്ന് റിപ്പോർട്ട്; പശയും സെലോടേപ്പുമൊന്നും ഒരിടത്തുമില്ല; എന്തിനും തീവ്രവാദ ബന്ധം ആരോപിക്കുന്നവർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല
കോഴിക്കോട്: മലപ്പുറം ജില്ലയെന്ന് കേൾക്കുമ്പോൾതന്നെ തീവ്രവാദവുമായി ബന്ധപ്പെടുത്താനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുക. തദ്ദേശവോട്ടെടുപ്പിൽ വ്യാപകമായി വോട്ടുയന്ത്രം തകരാറിലായപ്പോഴും മാദ്ധ്യമങ്ങളിലടക്കം ചർച്ച വന്നത് ചില തീവ്രവാദ സംഘടനകളെക്കുറിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുമായിരുന്നു. ബിജെപി സംസഥാന പ്രസിഡന്റ് വി മുര
കോഴിക്കോട്: മലപ്പുറം ജില്ലയെന്ന് കേൾക്കുമ്പോൾതന്നെ തീവ്രവാദവുമായി ബന്ധപ്പെടുത്താനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുക. തദ്ദേശവോട്ടെടുപ്പിൽ വ്യാപകമായി വോട്ടുയന്ത്രം തകരാറിലായപ്പോഴും മാദ്ധ്യമങ്ങളിലടക്കം ചർച്ച വന്നത് ചില തീവ്രവാദ സംഘടനകളെക്കുറിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുമായിരുന്നു.
ബിജെപി സംസഥാന പ്രസിഡന്റ് വി മുരളീധരൻ ആദ്യം പറഞ്ഞ പേരുകളിൽ ഒന്ന് മലപ്പുറത്തെ തീവ്രാവാദ സംഘടനകളെയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് വന്നതോടെ ഇവർക്കൊക്കെ ഉത്തരം മുട്ടിയിരിക്കുകയാണ്.
വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, നിർമ്മാണത്തിലെ അപാകതകൊണ്ടെന്ന് വിദഗ്ധരുടെ നിഗമനം. കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധരെകൊണ്ടുവന്ന് കൂടുതൽ അന്വേഷണം നടക്കുകയാണ്. എന്തായാലും ഇതിന്റെ പിന്നിൽ തെരഞ്ഞെടുപ്പ് അട്ടിമറി ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. എന്നാൽ സെലോടേപ്പ് ഒട്ടിച്ചും, കടലാസ് കുത്തിത്തിരുകിയും, പശയൊഴിച്ചും ഒരു വിഭാഗം ആളുകൾ ഇലക്ഷൻ ബോധപൂർവം അട്ടിമറിക്കയായിരുന്നെന്നായിരുന്നു ആദ്യഘട്ടത്തിൽ വന്ന വാർത്ത.
എന്നാൽ വോട്ടുയന്ത്രം കേടായ നൂറോളംകേന്ദ്രങ്ങളിൽ ഒരിടത്തുപോലും കടലാസോ എണ്ണയോ കണ്ടെടുത്തിട്ടില്ല. എവിടെനിന്നാണ് മാദ്ധ്യമങ്ങൾക്ക് ഇത്തരം വിവരം കിട്ടയതെന്നാണ് ഇലക്ഷൻ ഉദ്യോഗസ്ഥർ ഇപ്പോൾ ചോദിക്കുന്നത്.
വോട്ടുയന്ത്രം നിർമ്മിച്ച കമ്പനിയോട് തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സിഐഎൽ) കമ്പനിയിൽ കേരളം മൊത്തം ഓർഡർ നൽകിയ യന്ത്രങ്ങളുടെ ആദ്യ അലോട്ട്മെന്റ് മലപ്പുറത്തേക്കായിരുന്നു. 20,000 ബാലറ്റ് യൂനിറ്റുകളും 5,000 കൺട്രോൾ യൂനിറ്റുകളുമാണ് മലപ്പുറത്ത് ഇറക്കിയത്. നിർമ്മാണം കഴിഞ്ഞ് നേരിട്ട് ഇറക്കിയതായതിനാൽ ഹൈദരബാദിൽ നിന്നുള്ള എൻജിനീയർമാർ മലപ്പുറത്ത് എത്തിയാണ് ഇതിന്റെ പ്രാഥമിക പരിശോധന നടത്തിയത്.
എട്ടു പേർ 27 ദിവസമെടുത്താണ് പരിശോധന പൂർത്തിയാക്കിയത്. ഈ പരിശോധനയിൽ തന്നെ 243 യന്ത്രങ്ങൾ തകരാർ കാരണം മാറ്റി വച്ചിരുന്നു. ഇവ പിന്നീട് കമ്പനിയിൽ നിന്നുള്ള വിദഗ്ധരെത്തി നന്നാക്കി. ചിഹ്നങ്ങൾ സെറ്റ് ചെയ്യന്ന സമയത്തും ചില യന്ത്രങ്ങളിൽ തകരാറുണ്ടായിരുന്നു. 2010ലെ തെരഞ്ഞെടുപ്പിൽ നഗരസഭകളിൽ ഉപയോഗിച്ച ഇതേ കമ്പനിയിൽ നിന്നുള്ള യന്ത്രങ്ങൾക്കൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇതേ യന്ത്രങ്ങൾ ഇത്തവണ ഉപയോഗിച്ചപ്പോഴും കുഴപ്പമുണ്ടായില്ല. മുമ്പ് വിതരണം ചെയ്ത യന്ത്രങ്ങളെ അപേക്ഷിച്ച് പുതിയ യന്ത്രങ്ങൾ നിലവാരം കുറഞ്ഞവയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഒരേ കൺട്രോൾ യൂനിറ്റിൽ മൂന്ന് ബാലറ്റ് യൂനിറ്റുകൾ കണക്ട് ചെയ്യമ്പോഴുള്ള സാങ്കതേിക പ്രശ്നങ്ങളും ബാലറ്റ് യൂനിറ്റുകളിലെ ബട്ടന്റെ പ്രശ്നങ്ങളുമാണ് കണ്ടത്തെിയവയിൽ ഏറെയും. കണ്ടത്തെിയത് ചെറിയ പ്രശ്നങ്ങളാണെങ്കിലും 105 ബൂത്തുകളിൽ പോളിങ് മുടങ്ങാൻ ഇതിടയാക്കി. മതിയായ സാങ്കതേിക വിദഗ്ധരെ നൽകാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. 15 ബ്ളോക്കുകളിലേക്കായി 15 വിദഗ്ധരെയാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതെങ്കിലും നാലു പേരെ മാത്രമാണ് നൽകിയത്. ഒരേസമയം ജില്ലയിലുടനീളം പ്രശ്നങ്ങളുണ്ടായപ്പോൾ ഓടിയത്തൊൻ ഇവർക്കായില്ല. തകരാർ കണ്ടത്തെിയ 1500 യന്ത്രങ്ങളും സീൽ ചെയ്ത് കലക്ടറേറ്റിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്.