തൃശൂർ: തിരുവില്ലാമലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ ദീപസ്തംഭം ആന തകർത്തു.

ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞായിരുന്നു നിറമാല ആഘോഷം നടന്നത്. അടാട്ട് പരമു എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. തൊട്ടടുത്തുള്ള ദീപസ്തംഭം ആന തകർക്കുകയും ചെയ്തു.

ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാൻ കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു ആനപ്പാപ്പാന്മാരുടെ സഹായത്തോടെ ആനയെ തളച്ചു. കൂടുതൽ നാശ നഷ്ട്ടങ്ങൾ സംഭവിച്ചിട്ടില്ല.

ആനയെ ഉടനെ തളയ്ക്കാൻ കഴിഞ്ഞതിനാലാണ് അപകടം ഒഴിവായത്. ആന ഇടഞ്ഞെന്ന് മനസിലാക്കിയതിന് പിന്നാലെ ആളുകൾ മാറിയതും അപകടം ഒഴിവാകാൻ കാരണമായെന്ന് നാട്ടുകാർ പറയുന്നു. നിറമാല ആഘോഷത്തിന് നൂറ് കണക്കിനാളുകൾ അമ്പലത്തിൽ എത്തിയിരുന്നു.