- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക് ഫെൻസിംഗിന്റെ തകരാർ പരിശോധിക്കാൻ ഇറങ്ങിയ ഫോറസ്റ്റ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്; ഇരുളിൽ നിന്നും ആന ഓടിയെത്തി വാവച്ചനെ ആക്രമിച്ചു; തുമ്പിക്കൈയ്ക്ക് അടിച്ചപ്പോൾ തെറിച്ചുവീണ വാവച്ചന്റെ കാലിൽ ആനയുടെ ചവിട്ടുമേറ്റു; ജീവൻ രക്ഷപെട്ടത് തലനാരിഴക്ക്
കോതമംഗലം: ഇലക്ട്രിക് ഫെൻസിംഗിന്റെ തകരാർ പരിശോധിക്കാൻ ഇറങ്ങിയ സഹപ്രവർത്തകനെ കാത്തുനിന്ന ഫോറസ്റ്റ് വാച്ചർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരക്ക്. ഇന്നലെ രാത്രി 9.30തോടടുത്ത് കോതമംഗലം കോട്ടപ്പടി കുളങ്ങാട്ടുകുഴിക്ക് സമീപമായിരുന്നു സംഭവം. വടക്കുംഭാഗം വാവേലി നെടുംകുടി വാവച്ച(43)നെന്ന സന്തോഷിനാണ് പരിക്കേറ്റത്. തുമ്പികൈക്കുള്ള അടിയും ചവിട്ടും ഏറ്റിട്ടുണ്ട്. ആലുവ രാജഗിരിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ വാവച്ചനെ ഇന്ന് രാവിലെ തീവ്രപരിചരണ വിഭഗത്തിലേയ്ക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ സണ്ണി ഓടിമാറിയതിനാണ് ജീവൻ രക്ഷപെട്ടത്.
ഇന്നലെ രാത്രി 9.10 ഓടെയാണ് വാവച്ചനും സണ്ണിയും കൂടി ഭക്ഷണം കഴിക്കുന്നതിനായി കുളങ്ങാട്ടുകുഴി പള്ളിപ്പടിയിൽ നിന്നും ബൈക്കിൽ പുറപ്പെട്ടത്.വാവച്ചനാണ്‌െൈ ബെക്ക് ഓടിച്ചിരുന്നത്. ഇവിടെ നിന്നും അൽപം മാറിക്കഴിഞ്ഞപ്പോൾ പാതയോരത്ത് സ്ഥാപിച്ചിരുന്ന ഇലക്ട്രിക് ഫെൻസിങ് സംവിധാനത്തിന്റെ കമ്പിക്ക് സ്ഥാനചലമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇത് പരിശോധിച്ചിട്ട് പോകാമെന്ന് ഇരുവരും തീരുമാനിച്ചു. ബൈക്ക് നിർത്തിയ ഉടൻ സണ്ണി തകരാർ പരിശോധിക്കാൻ നീങ്ങി.വാവച്ചൻ ബൈക്കിൽ നിന്നും ഇറങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ഇരുളിൽ നിന്നും ആന ഓടിയെത്തി വാവച്ചനെ ആക്രമിക്കുന്നത്.
തുമ്പിക്കൈയ്ക്ക് അടിച്ചപ്പോൾ തെറിച്ചുവീണ വാവച്ചന്റെ കാലിൽ ആനയുടെ ചവിട്ടും ഏറ്റിട്ടുണ്ട്. ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് വാവച്ചന്റെ വിവരണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്. വാവച്ചനെ ആന ആക്രമിക്കുന്നത് കണ്ട് സണ്ണി ഓടി രക്ഷപെടുകയായിരുന്നു. ആക്രമണം നേരിൽക്കണ്ടതിന്റെ ഞെട്ടലിൽ നിന്നും സണ്ണി ഇപ്പോഴും മുക്തനായിട്ടില്ല. പരിക്കേറ്റ വാവച്ചനെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗധ ചികത്സയ്ക്കായി രാത്രി തന്നെ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക മാറ്റി.ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാലിൽ ആനയുടെ ചവിട്ടേറ്റതായി സ്ഥിരികരിച്ചത്.
തുടർന്ന് ശസ്ത്രക്രീയക്ക് വിധേയനാക്കി.ആന്തരീക അവയവങ്ങൾക്ക് പരിക്കുണ്ടോ എന്നറിയാൻ ഇന്ന് വിശദമായ പരിശോധന നടത്തും.ഇതിനുശേഷമെ വാവച്ചന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ ലഭ്യമാവു എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. നാട്ടിൽ കുട്ടിശങ്കരൻ എന്ന പേരിൽ അറിയിപ്പെടുന്ന ഒറ്റയാനാണ് വാവച്ചനെ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്. മുമ്പ് വീടിന്റെ പോർച്ചിൽക്കിടന്ന കാർ ഈ ആന തകർത്തിരുന്നു. ഇലട്രിക് ഫെൻസിങ് സ്ഥാപിച്ചിട്ടുള്ള കാലുകൾ ചവിട്ടി മറിച്ചിട്ടശേഷം പുറത്തുചാടുന്നതിൽ കുട്ടിശങ്കരൻ വിരുതനാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.
ആനയുടെ ആക്രമണം മേഖലയിലാകെ ഭീതി പരത്തിയിരിക്കുകയാണ്.വന്യമൃഗ ശല്യത്തിൽ നിന്നും രക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടത്തെ ഓടിക്കാൻ രാത്രി കാലങ്ങളിൽ ഫോറസ്റ്റ് വാച്ചർമാരും നാട്ടുകാരുമടങ്ങുന്ന സംഘം പാതകളിൽ കാവലുണ്ട്. വന്യമൃഗ ശല്യത്തിൽ നിന്നും സർക്കാർ സംരക്ഷണം ഉറപ്പാക്കിയില്ലങ്കിൽ ഇന്നലെ രാത്രിയിൽ വാവച്ചന് നേരിടേണ്ടിവന്നതുപോലുള്ള ദുരനുഭവം ആവർത്തിച്ചേക്കാമെന്നും ഒരു പക്ഷേ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാമെന്നുമാണ് ഇക്കാര്യത്തിൽ നാട്ടുകാരുടെ പ്രതികരണം.
മറുനാടന് മലയാളി ലേഖകന്.