- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അനധികൃത ആനക്കൊമ്പ് വില്പന; ന്യൂയോർക്ക് പബ്ലിക് പാർക്കിലെ രണ്ട് മെട്രിക് ടൺ ആനക്കൊമ്പ് ശില്പങ്ങൾ നശിപ്പിച്ചു
ന്യൂയോർക്ക്: അനധികൃത ആനക്കൊമ്പ് വിൽപന ഒരു കാരണവശാലും അനുവദിക്കുകയില്ല എന്ന് ശക്തമായ സന്ദേശം നൽകികൊണ്ട് സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത ആനകൊമ്പുകളും, ആനകൊമ്പുകളിൽ തീർത്ത ശിൽപങ്ങളും ഉൾപ്പെടെ രണ്ട് മെട്രിക്ക് ടണ്ണോളം വരുന്ന ആനകൊമ്പുകൾ പാറപോടിക്കുന്ന പോലെ യന്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ചു. ഇതിന് 4.5 മില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ന് ഓഗസ്റ്റ് 3 ന് ന്യൂയോർക്കിലെ പ്രസിദ്ധമായ പബ്ലിക്ക് പാർക്കിലാണ് ഈ സംഭവം അരങ്ങേറിയത്. നൂറിൽപരം കൊലചെയ്യപ്പെട്ട ആനകളുടെ കൊമ്പ്കളോളമാണ് ഇങ്ങനെ പൊടിച്ചുകളഞ്ഞത്.ആനകളെ വധിക്കുന്നതിന് ഞങ്ങൾ ഒരിക്കലും കൂട്ടുനിൽകുകയില്ല വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോൺ കാൽവെല്ലി പറഞ്ഞു. യു എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ചില നിയന്ത്രണങ്ങൾക്ക് വിധേയമായി ആനകൊമ്പിൽ തീർത്ത് വിശേഷ വസ്തുക്കൾ വിൽപന നടത്തുന്നതിന് അനുവദിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞവർഷം യു എസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് ന്യൂയോർക്ക് സംസ്ഥാനത്ത് ആനകൊമ്പ് വിൽപന പൂർണ്ണമായും നിരോധിച്ച
ന്യൂയോർക്ക്: അനധികൃത ആനക്കൊമ്പ് വിൽപന ഒരു കാരണവശാലും അനുവദിക്കുകയില്ല എന്ന് ശക്തമായ സന്ദേശം നൽകികൊണ്ട് സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത ആനകൊമ്പുകളും, ആനകൊമ്പുകളിൽ തീർത്ത ശിൽപങ്ങളും ഉൾപ്പെടെ രണ്ട് മെട്രിക്ക് ടണ്ണോളം വരുന്ന ആനകൊമ്പുകൾ പാറപോടിക്കുന്ന പോലെ യന്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ചു. ഇതിന് 4.5 മില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇന്ന് ഓഗസ്റ്റ് 3 ന് ന്യൂയോർക്കിലെ പ്രസിദ്ധമായ പബ്ലിക്ക് പാർക്കിലാണ് ഈ സംഭവം അരങ്ങേറിയത്. നൂറിൽപരം കൊലചെയ്യപ്പെട്ട ആനകളുടെ കൊമ്പ്കളോളമാണ് ഇങ്ങനെ പൊടിച്ചുകളഞ്ഞത്.ആനകളെ വധിക്കുന്നതിന് ഞങ്ങൾ ഒരിക്കലും കൂട്ടുനിൽകുകയില്ല വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോൺ കാൽവെല്ലി പറഞ്ഞു. യു എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ചില നിയന്ത്രണങ്ങൾക്ക് വിധേയമായി ആനകൊമ്പിൽ തീർത്ത് വിശേഷ വസ്തുക്കൾ വിൽപന നടത്തുന്നതിന് അനുവദിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞവർഷം യു എസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് ന്യൂയോർക്ക് സംസ്ഥാനത്ത് ആനകൊമ്പ് വിൽപന പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
2015 ൽ ന്യൂയോർക്കിൽ നിന്നും പിടിച്ചെടുത്തതാണ് ഇത്രയും ആനക്കൊമ്പ് ശിൽപങ്ങൾ.ഇത്രയും ആനക്കൊമ്പുകൾ നശിപ്പിക്കുന്നത് കരിഞ്ചന്തയിൽ (ആഘഅഇഗ ങഅഞഗഋഠ )ഇതിന്റെ വില വർധിക്കുമെന്ന് ഒരു കൂട്ടർ വാതിക്കുമ്പോൾ, ഇതെല്ലാം ആവശ്യക്കാർക്ക് വിറ്റ് കിട്ടുന്ന തുക ആഫ്രിക്കൻ രാജ്യങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിന് ഉപയോഗിക്കാമെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു