ടൊറൊന്റോ: കേരളത്തിൽ കോട്ടയം ജില്ലയിലെ ഉഴവൂർ ഇടവകയിൽ തെരുവകാട്ടിൽ (കുടിയിരുപ്പിൽ ) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95 ) നിര്യാതയായി. ഉഴവൂർ പുന്നിലത്തിൽ കുടുംബാംഗമാണ് പരേത.

ശവസംസ്‌കാരം ജനുവരി 12 വ്യാഴാഴ്ച 3.30 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടക്കും.

ടൊറൊന്റോയിലെ സ്ഥിരതാമസക്കാരായ മാത്യുവിന്റേയും ആലീസിന്റേയും അമ്മയും ജോമോൻ, ജെയ്സൺ ,ജാസ്മിൻ എന്നിവരുടെ വല്യമ്മയുമാണ് പരേത.ജോൺ - പെണ്‌നമ്മ ( ഉഴവൂർ ), ജോർജ് -മേരി (ഉഴവൂർ) എന്നിവരാണ് മറ്റു മക്കൾ.

മറ്റ് കൊച്ചുമക്കളായ ജോളി, ബിന്ദു, ജിമ്മി, ജിംസി എന്നിവരുൾപ്പെടെ നാലാം തലമുറയിൽ 13 കുഞ്ഞുങ്ങളെ കാണാൻ ഭാഗ്യം ലഭിച്ച പരേതയുടെ നിര്യാണത്തിൽ കാനഡയിലുള്ള ബന്ധു-മിത്രാദികൾ അനുശോചിച്ചു.