- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനിസ്ക്രിൻ താരവും ബിഗ്‌ബോസ് മത്സരാർത്ഥിയുമായ എലീനാ പടിക്കൽ വിവാഹിതയാകുന്നു; ആറു വർഷത്തെ പ്രണയത്തിന് ഒടുവിൽ എലീനയുടെ നല്ല പാതിയാകുന്നത് കോഴിക്കോട് സ്വദേശി രോഹിത് പി.നായർ: വിവാഹം ജനുവരി ആറിന്
മിനിസ്‌ക്രീൻ അവതാരകയും നടിയും ബിഗ്‌ബോസ് മത്സരാർത്ഥിയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. ആരു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകൻ രോഹിത് പി.നായരെയാണ് എലീന വിവാഹം ചെയ്യുന്നത്. കോഴിക്കോട് സ്വദേശിയായ രോഹിത് എൻജിനീയറാണ്. പ്രണയത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇരുവരും.
ബിഗ്‌ബോസ് ഷോയിലൂടെയാണ് ആദ്യമായി എലീന തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. രണ്ടു മതത്തിൽ നിന്നുള്ളവരായതിനാൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി എലീന ഒരു ചാനൽ ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. രോഹിത് ഇപ്പോൾ ബിസിനസ് ചെയ്യുകയാണെന്നതും എതിർപ്പിന് കാരണമായി. ബിസിനസ്് ടെൻഷൻ പിടിച്ച ജോലിയാണെന്നും ഇത് ജീവിതത്തിൽ സമ്മർദത്തിന് കാരണമാകും എന്നായിരുന്നു വീട്ടുകാരുടെ നിലപാട്.
എന്നാൽ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്ന് ഉറച്ച തീരുമാനം എടുത്തിരുന്നതായും എലീന ബിഗ്‌ബോസിൽ മത്സരാർഥിയായി എത്തിയപ്പോൾ പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരിക്കാനെത്തിയപ്പോഴായിരുന്നു എലീന തന്റെ പ്രണയത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. സിനിമാസ്‌റ്റൈലിലുള്ള പ്രണയമാണ് തന്റേതെന്നായിരുന്നു എലീന പറഞ്ഞത്.
ജനുവരി ആറിനാണ് ഇരുവരുടെയും വിവാഹം. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മതമായിരുന്നു ആദ്യത്തെ വിഷയം. ബിസിനസുകാരനാണെന്ന് അറിഞ്ഞതും മാതാപിതാക്കൾക്ക് ആദ്യം ഇഷ്ടമായിരുന്നില്ലെന്നും എലീന പറഞ്ഞിരുന്നു. എന്നാൽ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹിതയാകൂ എന്നു തീരുമാനിച്ചിരുന്നതായും എലീന പറഞ്ഞിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോൾ അവസാനമാകുന്നത്.
ഏഷ്യാനെറ്റിലെ ഭാര്യ എ്‌ന സീരിയലിലൂടെയാണ് എലീന അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് മിനിസ്‌ക്രീൻ അവതാരകയായും എലീന പ്രേക്ഷകരുടെ മനസ് കീഴടക്കി. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻഡസ് ആയിരുന്നു എലീനയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറ്റിയത്.