മെൽബൺ:ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ ട്രെയിനിങ്ങ് സെന്ററായഇലിപ് അക്കാഡമിയിൽ നവംബർ 6-ാം തിയതി മുതൽ റസിഡൻഷ്യൽ ഇന്റൻസീവ്‌കോഴ്‌സ് ആരംഭിക്കുന്നു. ഇംഗ്ലീഷിൽ പ്രാവിണ്യമുള്ളവർക്ക് ഡിസംബർ മാസത്തിലുംകോഴ്‌സിന് ചേരാൻ സാധിക്കും.

2002 മുതൽ ഓസ്‌ട്രേലിയായിലുംഇന്ത്യയിലുംഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് പരിശീലനം നല്കി കൊണ്ടിരിക്കുന്നഓസ്‌ട്രേലിയായിൽ നിന്നുള്ള ഫാക്കൽറ്റിയാണ് ക്ലാസ്സുകൾ നയിക്കുന്നത്. ക്ലാസ്സിൽ ചേരാൻആഗ്രഹിക്കുന്നവർക്കുംഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിനെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്കുംവേണ്ടി ഇലിപ് അക്കാദമിയുടെ നേതൃത്വത്തിൽനവംബർ 4-ാം തിയതിസെമിനാർസംഘടിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടന് പുറത്തു നിന്നും പരിശീലനം നേടിയിട്ടൂള്ള നഴ്‌സുമാർക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തുള്ള നിയമങ്ങൾ ബ്രിട്ടീഷ് നഴ്‌സിങ്ങ് ആൻഡ് മിഡ്‌ വൈഫറി ബോർഡ് പുറപ്പെടുവിച്ചു. ഈ വർഷം നവംബർ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതുപ്രകാരം ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പാസ്സാകുന്നവർക്ക്‌ബ്രിട്ടണിലും നഴ്‌സിങ്ങ് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയിൽനഴ്‌സിങ്ങ് പരിശീലനം പൂർത്തിയാക്കിയവർക്ക് ഒഇടി എളുപ്പത്തിൽ വിജയിക്കാൻ സാധിക്കും.

അടുത്ത വർഷം മുതൽഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെ പരീക്ഷ രീതികളും മാറുവാൻ സാധ്യതയുണ്ട്.ഐഇഎൽടിഎസ് 6.5 ന് തുല്യമായിഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് സിപ്ലസ് സ്‌കോർ അംഗീകരിക്കപ്പെടുന്നതാണ്. കൂടാതെ ഓസ്‌ട്രേലിയായിൽ രണ്ടുപ്രാവശ്യത്തെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെസ്‌കോർ ഒരുമിച്ച് ചേർക്കുമ്പോൾവിജയിച്ചാലും ഓസ്‌ട്രേലിയായിൽ നഴ്‌സിങ്ങ് രജ്‌സ്‌ട്രേഷന്അപേക്ഷിക്കാവുന്നതാണ്. ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് കൊച്ചിയിലും ലണ്ടനിലുംപരീക്ഷാ കേന്ദ്രങ്ങളുണ്ട്. നവംബർ 4-ാം തിയതി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻആഗ്രഹിക്കുവരും ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ള വർക്കും കൂടുതൽ വിവരങ്ങൾwww.elip.in എന്ന വെബ്‌സൈറ്റിൽ നിന്നും ട്രീസാ മാത്യു (00613430547429)വിൽനിന്നും ലഭിക്കുന്നതാണ്. info@elip.in എന്ന ഇമെയിലൂടെ സെമിനാറിനും ക്ലാസ്സിനുംരജിസ്റ്റർ ചെയ്യാവുന്നതാണ്.