ഡാളസ്: അമേരിക്കയിലെ ആദ്യ കാല കുടിയേറ്റക്കാരിയായ മലയാളി വീട്ടമ്മ നിര്യാതയായി. എടത്വ മനയിൽ ഇരുപത്തിയാറിൽ പരേതനായ ഇ. എം. മാത്യുവിന്റെ സഹധർമ്മിണി ഏലിയാമ്മ മാത്യു (80) ആണ് മരിച്ചത്.

മാവേലിക്കര പൊന്നേഴകിഴക്കേതിൽ കുടുംബാംഗമാണു പരേത. തന്റെ ഭർത്താവിന്റെ ഉദ്യോഗാർത്ഥം ദീർഘവർഷങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പാർത്തു വരുകയായിരുന്ന ഏലിയാമ്മ ഏകദേശം 36 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിപാർത്തു. കുടുംബസമേതം മകൻ സാജൻ മാത്യുവിനോടൊപ്പം ഡാളസിൽ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു.

പരേതയ്ക്ക് 7 മക്കളും, 18 കൊച്ചുമക്കളും, 3 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്. സംസ്‌കാരം പിന്നീട്.

മക്കൾ: രാജൻ മാത്യു, മിനി ശാമുവേൽ, സാജൻ മാത്യു, ബീന ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേൽ, പാസ്റ്റർ സജി മാത്യു (ലണ്ടൻ)മരുമക്കൾ: വൽസ മാത്യു, പാസ്റ്റർ വൽസൻ ശാമുവേൽ, ജോളി മാത്യു, ഏബ്രഹാം ജേക്കബ്ബ്, തോമസ് ജേക്കബ്ബ്, ബിജു ഡാനിയേൽ, ഷീബ മാത്യു.