ഫിലഡെൽഫിയ: ഓതറ  തൂമ്പുകുഴിയിൽ  പരേതനായ  ടി.വി.മത്തായിയുടെ  ഭാര്യ ഏലിയാമ്മ  മത്തായി (82) നിര്യാതയായി . സംസ്‌കാരം   7-നു ഞായറാഴ്ച  ഉച്ചകഴിഞ്ഞ്  4 മണിക്ക്   ഓതറ  സെന്റ്. മേരീസ്  ഓർത്തഡോക്‌സ്  ദേവാലയ സെമിത്തേരിയിൽ  ചെങ്ങന്നൂർ  ഭദ്രാസനാധിപൻ  അഭിവന്ദ്യ  തോമസ് മാർ  അത്തനേസ്യസ്  തിരുമേനിയുടെ  മുഖ്യകാർമികത്വത്തിൽ  നടത്തപ്പെടുന്നതാണ് .

ഫിലഡെൽഫിയ  ബെൻസേലം  അഡൾട്ട്  ഡേ  കെയർ  സെന്റർ  കോർഡിനേറ്റർ നൈനാൻ  മത്തായി  പുത്രനാണ്. മറ്റു മക്കൾ : സാറാമ്മ  ജോൺ , വർഗീസ്  മത്തായി , അന്നമ്മ  ഈപ്പൻ , തോമസ്  മത്തായി.

മരുമക്കൾ: മിനി നൈനാൻ, വി. ജോൺ, ആനി  വർഗീസ്,  മത്തായി  ഈപ്പൻ, ബിന്ദു  തോമസ് .