മൂന്നാർ: തണുപ്പത്തും ദേഹത്ത് ചൂട് അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ടും ആരും ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. പോസ്റ്റുമോർട്ടം നടത്തണമെന്ന് പറഞ്ഞപ്പോൾ ഇരുപതിനായിരം മുതൽ എഴുപതിനായിരം വരെ ചെലവാകുമെന്ന് പറഞ്ഞ് പിൻതിരിപ്പിച്ചു. പിന്നെ വിറകെടുത്ത് ശരീരം കത്തിച്ച് കളയാനും ശ്രമിച്ചു.ഏറെ നിർബന്ധിച്ചിട്ടാണ് അവർ കുഴിച്ചിടാൻ സമ്മതിച്ചത്. ആരോ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.അവരുടെ ലക്ഷ്യം പുറത്തുകൊണ്ടുവരണം.. എന്റെ ഭർത്താവിനെ ആരോ കൊലപ്പെടുത്തിയതാ.. അവരെ വെറുതെ വിടരുത്..

മുന്നിൽ ഹൃദയം വിങ്ങും വേദനയോടെ തോട്ടം തൊഴിലാളിയായ ഭാര്യ ഹേമലതയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ: മൂന്നാർ സി.ഐ സാംജോസ് ,എസ്.ഐ ലൈജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് മുമ്പാകെയാണ് ഹേമലത ഭർത്താവിന്റെ മരണം സംമ്പന്ധിച്ച് ഇനിയും ഉത്തരം കിട്ടാത്ത തന്റെ മനസ്സിലെ സംശയങ്ങൾ വ്യക്തമാക്കിയത്. ഉദ്യഗസ്ഥ സംഘം സംഭവസ്ഥലം പരിശോധിച്ച് തെളിവെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഗണേശിന്റെ മൃതദ്ദേഹം കുഴിമാന്തിയെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുമെന്ന് മൂന്നാർ സി ഐ സാംജോസ് മറുനാടനോട് വ്യക്തമാക്കി.