മുംബൈ: ക്രിക്കറ്റും സിനിമയുടെ ഇന്ത്യയിലെ ഗ്ലാമർ മേഖലകളാണ്. ഈ രണ്ട് മേഖലയിലേയും സൂപ്പർ താരങ്ങൾ പ്രണയത്തിലൂടെ ഒരുമിക്കാറുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെയും അനുഷ്‌ക ശർമ്മയുടെയും പ്രണയവും വിവാഹം ഏവരും ആഘോഷമാക്കി.

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഹോളിവുഡിനെ നെഞ്ചിലേറ്റുന്നുവെന്നാണ് റിപ്പോർട്ട്. ഹാർദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്റമും.ഇരുവരും ഇക്കാര്യം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാപ്പരാസികളുടെ പ്രചരണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. ഹാർദ്ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യൻസ് താരവുമായ ക്രുണാൽ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി എത്തിയതാണ് ഇതിനെല്ലാം കാരണം.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പം എല്ലിയുമുണ്ട്. ഇന്ത്യൻ താരങ്ങളുടെ ഭാര്യമാർക്കൊപ്പം ദക്ഷിണാഫ്രിക്കയിൽ കറങ്ങി നടക്കുന്ന താരത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. ഓപ്പണർ ശിഖർ ധവാന്റെ ഭാര്യ ആയിഷയാണ് ചിത്രം പുറത്തു വിട്ടത്. ഇതോടെ ഹാർദ്ദിക്കും എല്ലിയും തമ്മിൽ പ്രണയത്തിലാണെന്ന് വീണ്ടും വാർത്തകളെത്തി. ഇതിൽ നിലപാട് വിശദീകരിക്കുകയാണ് എല്ലി.

'ജനങ്ങൾ ജിജ്ഞാസയോടെ തന്നെ ഇരിക്കട്ടെ, ഞാൻ എന്തിന് അത് വിശദീകരിക്കണം. ഞാൻ ഇതേ കുറിച്ച് സംസാരിച്ചാൽ വീണ്ടും റൂമറുകൾ പരക്കും. വർഷങ്ങളായി ഒരുപാട് റൂമറുകൾ പരന്നിട്ടുണ്ട്, ഒന്നിനെ കുറിച്ചും വിശദീകരിക്കാൻ ഞാൻ നിന്നു കൊടുത്തിട്ടില്ല' എല്ലി പറഞ്ഞു. താനും പാണ്ഡ്യയും തമ്മിൽ ഒന്നുമില്ലെന്ന് പറഞ്ഞാൽ റൂമർ പ്രചരിപ്പിക്കുന്നവർ താൻ നുണ പറയുന്നവരാണെന്ന് പറയുമെന്നും എല്ലി വ്യക്തമാക്കി. ഇങ്ങനെ എല്ലി പറയുമ്പോഴൂം അത് ആരും വിശ്വസിക്കുന്നില്ലെന്നതാണ് വസ്തുത.