- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്മയുടെ ദശാബ്ദി ആഘോഷം ഗംഭീരമായി
എൻഫീൽഡ്: എൻഫീൽഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷം ജനുവരി രണ്ടിന് പോട്ടേഴ്‌സ് ബാറിലെ സെന്റ് ജോൺസ് മെതഡിസ്‌റ് ചർച്ച് ഹാളിൽ സംഘടിപ്പിച്ചു.വൈകുന്നേരം നാലിന് സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷത്തിന് തുടക്കമായി. റെനി ബിജുവിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗം യുക്മ നാഷണൽ പ്രസിഡന്റ് ഫ്രാൻസിസ് കവളക്കാട്ടിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. എന്മ
എൻഫീൽഡ്: എൻഫീൽഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷം ജനുവരി രണ്ടിന് പോട്ടേഴ്‌സ് ബാറിലെ സെന്റ് ജോൺസ് മെതഡിസ്‌റ് ചർച്ച് ഹാളിൽ സംഘടിപ്പിച്ചു.
വൈകുന്നേരം നാലിന് സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷത്തിന് തുടക്കമായി. റെനി ബിജുവിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച യോഗം യുക്മ നാഷണൽ പ്രസിഡന്റ് ഫ്രാൻസിസ് കവളക്കാട്ടിൽ ആഘോഷം ഉദ്ഘാടനം ചെയ്തു. എന്മ പ്രസിഡന്റ് ജോർജ് പാറ്റിയാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി നന്തിക്കാട്ട് സ്വാഗതവും ലീലാ ബാബു എന്മയുടെ ചരിത്രവും വിവരിച്ചു. യുക്മ സാംസ്‌കാരിക വേദി കൺവീനർ സി.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ടോമിന് എന്മയുടെ അച്ചീവ്‌മെന്റ് അവാർഡ് യുക്മ നാഷണൽ സെക്രട്ടറി ആൻസി ജോയി സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം ആനി ജോസഫ് നിർവഹിച്ചു. പത്ത് വർഷങ്ങളിൽ സാരഥികളായവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രഷറർ ടോമി തോമസ് നന്ദി പറഞ്ഞു.
തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. സർഗവേദിയുടെ ലൈവ് ഓർക്കസ്ട്രയും മികച്ച നിലവാരം പുലർത്തി.