കോട്ടയം: ആശുപത്രിയിൽ ഭർത്താവിനൊപ്പം കൂട്ടുവന്ന യുവതി മറ്റൊരു രോഗിയോടൊപ്പം വന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.

ജനുവരി 17 മുതൽ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ചേർത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭർത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയുമെത്തിയിരുന്നു.

ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂർ സ്വദേശിയുമായി യുവതി പരിചയത്തിലായി. ഭർത്താവിനെ വാർഡിലേക്ക് മാറ്റിയതിന് ശേഷമാണ് യുവതി ഇയാൾക്കൊപ്പം പോയത്. ചികിത്സയ്ക്കായി ബന്ധുക്കൾ നൽകിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയിൽ പറയുന്നു. ഇവർക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്.