- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്‌ച്ചയില്ലാത്ത ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 38കാരിയെ ഒന്നവർഷത്തിന് ശേഷം പിടികൂടി; മലപ്പുറം തിരൂരിൽനിന്ന് മുങ്ങിയ സുലൈഖയും അബ്ദുസലാമും പിടിയിലായത് ഒളിവാസത്തിനിടെ; മകൻ പരാതി നൽകാൻ പോയപ്പോൾ കൂടെ പോയതും സലാം
മലപ്പുറം: ഒന്നര വർഷം മുമ്പ് കാഴ്‌ച്ചയില്ലാത്ത ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 38കാരിയേയും കാമുകനേയും പൊലീസ് പിടികൂടി. യുവതിയെ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് തീരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതി പുത്തനത്താണി പള്ളിപ്പറമ്പ് സുലൈഖ (38), എരഞ്ഞിക്കൽ അബ്ദുസ്സലാം (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അബ്ദുസലാമിനൊപ്പം ഒന്നര വർഷമായി ഒളിച്ചുതാമസിക്കുകയായിരുന്ന യുവതിയെ കൽപകഞ്ചേരി പൊലീസാണ് രഹസ്യവിവരത്തെ തുടർന്ന് കണ്ടെത്തി പിടികൂടിയത്.
യുവതി ഒളിച്ചോടിയതിനെ തുടർന്ന് ഇവരുടെ മകൻ മാതാവിനെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നു. പരാതി നൽകാൻ യുവതിയുടെ മകനൊപ്പം സലാമും എത്തിയിരുന്നതായി സൂചനകളുണ്ട്. കുടുംബത്തിന് സംശയം നൽകാതെ പ്രതിയോടൊപ്പം യുവതിയെ താമസിപ്പിച്ച് ഇവരുടെ കണ്ണിൽപൊടിയിലാനുള്ള പലതന്ത്രങ്ങളും സലാം ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് പറയുന്നു. പിന്നീട് മകന്റെ പരാതിയിൽ പൊലീസ് അന്വേഷിച്ചപ്പോൾ സലാം തന്നെയാണ് യുവതിയെ ഒളിപ്പിച്ചു താമസിപ്പിച്ചത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
യുവതിയെ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് തീരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ്ഐമാരായ എസ്.കെ പ്രിയൻ, ഉണ്ണിക്കൃഷ്ണൻ, പൊലീസുകാരായ അബ്ദുൽ റസാഖ്, സ്മിതേഷ്, വിനീഷ്, രജിത, നീന, ശൈലേഷ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് രണ്ടുപേരെയും പിടികൂടിയത്.