മയാമി (ഫ്‌ളോറിഡ): മുഖത്ത് അനിയന്ത്രിതമായി വളർന്ന് വന്ന പത്ത്പൗണ്ടോളമുള്ള ട്യൂമർ നീക്കം ചെയ്യുന്നതിനായി ക്യൂബയിൽ നിന്നുംമയാമിയിലെ ഹോൾട്ട്ഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക്മാതാപിതാക്കൾക്കൊപ്പം പറന്നുവന്ന ഇമ്മാനുവേൽ സയാസ് എന്ന പതിനാല്കാരന്റെ ട്യൂമർ നീക്കം ചെയ്യൽ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതിൽ  ഡോക്ടർമാർ വിജയിച്ചുവെങ്കിലും ശസ്ത്രക്രിയയെ തുടർന്ന് ശ്വാസകോശം,കിഡ്‌നി അവയവങ്ങളിലുണ്ടായ തകരാറുകളെ നിയന്ത്രിക്കാനാവാതെ ഇമ്മാനുവേൽമരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഒരാഴ്ച മുമ്പായിരുന്നു ശസ്ത്രക്രിയ ജനുവരി 19 നായിരുന്നു ഔദ്യോഗികമായിമരണം സ്ഥിരീകരിച്ചത്. ബാസ്‌ക്കറ്റ്‌ബോൾ വലിപ്പമുള്ള മുഖത്ത് വളർന്നുവന്ന ട്യൂമർ. കഴുത്തിലെ കശേരുക്കളെ തകർക്കാൻ സാധ്യതയുണ്ടെന്നുഡോക്ടറന്മാരുടെ അഭിപ്രായത്തെ തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയക്ക്ഇമ്മാനുവേലിന്റെ കുടുംബം തയ്യാറായത്.ഇമ്മാനുവേലിന്റെ ജീവൻരക്ഷിക്കാനാവുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു.

ശസ്ത്രക്രിയയിലൂടെ നല്ലൊരു ജീവിതം ലഭിക്കുമെന്നും ഞങ്ങൾ ആശിച്ചു. പക്ഷേഅതൊന്നും യാഥാർത്ഥ്യമായില്ല. മയാമി ഹെൽത്ത് സിസ്റ്റം ഓറൽ ആൻഡ്മാക്ലില്ലൊഫേഷ്യൽ ചീഫ് ഡോ. റോബർട്ട് മാർക്‌സ്പറഞ്ഞു.ഇമ്മാനുവേലിന്റെ ശരീരം കൂടുതൽ പഠനത്തിനായി മെഡിക്കൽ കോളേജിനുവിട്ടുകൊടുത്തതായും ഡോക്ടർ വെളിപ്പെടുത്തി.അസ്ഥിയുടെ വളർച്ചയ്ക്കുപകരം കോശങ്ങളുടെ വളർച്ചയ്ക്കുണ്ടാകുന്ന പോളിയോ സ്റ്റോറ്റിക്ക് ഫൈബ്രസ്ഡിസ്പ്ലാസിയ എന്ന രോഗമാണ് ഇമ്മാനുവേലിന്റെ ജീവൻ അപഹരിച്ചത്.