പ്രിട്ടോറിയ: സൗത്താഫ്രിക്ക, ലെസോത്തോ. സ്വാസിലാന്റ്, ബോട്ട്‌സ്വാന എന്നീ നാലു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാർത്തോമ്മ സഭയിലെ ഏറ്റവും ദൈർഘ്യം കൂടിയ ഇടവകയായ പുതുതായി പണി കഴിപ്പിച്ച ഇമ്മാനുവൽ മാർത്തോമ്മ ചർച്ച് ഓഫ് സതേൺ ആഫ്രിക്ക ഇന്ത്യയിൽ നിന്നുമുള്ള ആദ്യത്തെ ക്രിസ്ത്യൻ ചർച്ച് ആയ ഇമ്മാനുവൽ മാർത്തോമ്മ ചർച്ചിന്റെയും പാർസണേജിന്റെയും കൂദാശ മാർത്തോമ്മ സഭയുടെ പരമാദ്യക്ഷൻ മോസ്റ്റ് റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത നിർവ്വഹിച്ചു.

ഗായക സംഘത്തിന്റെ ശ്രുതി മധുരമായ ഗാനാലാപനത്തോടു കൂടി തിരുമേനിയുടെ നേതൃത്വത്തിൽ ജാഥയായി പള്ളിയിൽ പ്രവേശിച്ച് കൂദാശ കർമ്മം നിർവ്വഹിച്ചുയ കൂദാശയ്ക്ക് ശേഷം റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റവ. സ്റ്റാൻലി ജയിംസ് സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് പ്രാർത്ഥനയോടു കൂടി ആരംഭിച്ചു ചർച്ചിന്റെ വൈസ് പ്രസിഡന്റും ബിൽഡിങ് കമ്മറ്റിയുടെ ജനറൽ കൺവീനറുമായി ബിജു എബ്രഹാം കോര റിപ്പോർട്ട് അവതരിപ്പിക്കുക ഉണ്ടായി. സതേൺ ആഫ്രിക്കൻ ക്രിസ്ത്യൻ കൺസിൽ ചെയർമാനും മാരമൺ കൺവൻഷൻ കൗൺസിൽ ചെയർമാനും മാരമൺ കൺവൻഷൻ പ്രാസംഗികനുമായ മോസ്റ്റ് റവ. സിപ്പോഴ്‌സിലെ ഇന്ത്യൻ ഹൈ കമ്മീഷണറുടെ പ്രതിനിധി, ചർച്ച് ജൊഹന്നാസ് ബർഗ് ഫാ: ജോമോൻ നെല്ലിവേലിൽ എന്നിവർ ആശംസകൾ നേർന്നു.

വികാരി റവ. അജിത് അലക്‌സാണ്ടർ സ്വാഗതവും കെ. വി. മാത്യു കൃതജ്ഞതയും പ്രകാശിപ്പിച്ചു. സമാപന പ്രാർത്ഥന റവ. സജീവ് വി. കോശി നിർവ്വഹിക്കുകയും ആശിർവാദം മെത്രാപ്പൊലീത്തയും നിർവ്വഹിക്കുക ഉണ്ടായി.