ദുബൈയിൽ പാചക വാതക വില കുത്തനെ കുറച്ചു. 17 മുതൽ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ കുറവുവരുത്തുമെന്ന് എമിറേറ്റ്‌സ് ജനറൽ പെട്രോളിയം കോർപറേഷൻ അധികൃതർ അറിയിച്ചു.ആഗോള മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞതിനെ തുടർന്നാണ് എമിറേറ്റ്‌സിൽ പാചകവാതകത്തിന്റെ വില കുറക്കുന്നത്. ഒരു സിലിണ്ടറിന് ഇരുപത് ദിർഹത്തോളമാണ് വില കുറച്ചിരിക്കുന്നത്.

44 കിലോ സിലിണ്ടറിന്റെ വില 250 ൽ നിന്നും 230 ആയും 22 കിലോ സിലിണ്ടറിന് 120 ൽ നിന്ന് 110 ആയുമാണ് കുറച്ചത്. 11 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 75 ദിർഹത്തിൽ നിന്നും 70 ആയും കുറക്കുമെന്ന് കോർപറേഷൻ അറിയിച്ചു.

വരും നാളുകളിലും അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വിലയനുസരിച്ച് എൽപിജിയുടെ വില ക്രമീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം ക്രൂഡ് ഓയിലിന്റെ വില ബാരലിന് 45 ഡോളറിൽ താഴെയായിരുന്നു.