ദോഹ: ഖത്തറിലെ പ്രവാസികളുടെ പ്രശ്‌നങ്ങളും പരാതികളും കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. 29ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ചു വരെയാണ് ഓപ്പൺ ഹൗസ് നടത്തുക.

പ്രവാസികൾ നേരിടുന്ന തൊഴിൽ പ്രശ്‌നങ്ങളും മറ്റും എഴുതി നൽകിയാൽ അവയിലുള്ള ചർച്ച 3.30 മുതൽ നാലു വരെ നടത്തും. ഇതിനു ശേഷം നാലു മുതൽ അഞ്ചു വരെ ഉദ്യോഗസ്ഥരുടെ യോഗമായിരിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി.