തിരുവനന്തപുരം: 2014 ലെ ഇ.എം.സി ട്രാൻസ്‌ഫോർമർ അവാർഡ് ഇൻഫർമേഷൻ ടെക്‌നോളജി സൊലൂഷൻസ് ആൻഡ് സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ഇൻഡസ്ട്രി ഇവെന്റുകളിൽ ഒന്നായ ഇ.എം.സി ഫോറത്തിൽ വച്ച് അവാർഡ് ഏറ്റുവാങ്ങി. യു.എസ്.ടി ഗ്ലോബലിന്റെ വിർച്ച്വൽ ഡെസ്‌ക്‌ടോപ് ഇൻഫ്രാസ്ട്രക്ച്ചർ (വി.ഡി.ഐ) മികവിനാണ് അവാർഡ്.

കമ്പ്യൂട്ടർ ആപ്‌ളിക്കേഷനുകളുടെ സുരക്ഷിതമായ ഉപയോഗം 2,000 ൽ അധികം ഉപഭോക്താക്കൾക്ക് ലോ എൻഡ് ടു ഹൈ എൻഡ് പ്രോസസിങ്ങിലൂടെ എവിടെ നിന്നും വിർച്ച്വലായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഓണർഷിപ്പിന്റെ മൊത്തം ചെലവിൽ നിർണാകമായ കുറവ് വരുത്തിയിട്ടുണ്ട്. സൊലൂഷനുകൾ തയ്യാറാക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും സർവ്വീസ് പ്രൊവൈഡേഴ്‌സിനായി മികച്ച സാങ്കേതിക വിദ്യകളും സാങ്കേതിക വിദ്യയുടെ പൂർണമായ പരിസ്ഥിയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു സമീപനമാണ് യു.എസ്.ടി ഗ്ലോബൽ കൈക്കൊണ്ടിരിക്കുന്നത്.

സിസ്റ്റംസ്, പ്രോസസ്സ് തുടങ്ങിയ രംഗങ്ങളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ട് വരാൻ സഹായിക്കുന്ന ഐ.ടി മേഖലയിലെ പരിഷ്‌കരണങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നതാണ് ഇ.എം.സി ഇൻഫർമേഷൻ ടെക്‌നോളജി അവാർഡുകൾ.
'ഇ.എം.സി ട്രാൻസ്‌ഫോർമർ അവാർഡ് സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നൂതനമായ സാങ്കേതിക വിദ്യകൾ കണ്ടെത്തുകയും അവ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസത്തോട് കൂടി നിർദ്ദേശിക്കുവാൻ കഴിയുന്ന രീതിയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.' യു.എസ്.ടി ഗ്ലോബൽ ചീഫ് ഇൻഫർമോറ്റീവ് ഓഫീസർ ടോണി വെല്ലേക അഭിപ്രായപ്പെട്ടു.

ആഗോള വ്യവസായസ്ഥാപനങ്ങൾക്ക് ഇൻഫർമേഷൻ ടെക്‌നോളജി സൊല്യൂഷൻസും സേവനങ്ങളും പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് യുഎസ്‌ടി ഗ്ലോബൽ. ഗ്ലോബൽ എൻഗേജ്‌മെന്റ് മോഡലിലൂടെ 24 മണിക്കൂറും തങ്ങളുടെ സേവനങ്ങൾ വിവിധ സെന്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിവരുന്നു. കൺസൾട്ടിങ്, ടെക് ബിൽഡ്, ആപ്പ്‌ളിക്കേഷൻ ഡെവലപ്പ്‌മെന്റ് ആൻഡ് മെയിന്റനൻസ്, ഇൻഫ്രാസ്ട്രക്ച്ചർ, ക്യുഎ ആൻഡ് ടെസ്റ്റിങ്, ഇ കൊമേഴ്‌സ്, ബിസിനസ്സ് ഇന്റലിജൻസ്, ഡേറ്റ മാനേജ്‌മെന്റ്, സോഷ്യൽ മീഡിയ സൊല്യൂഷൻസ്, ബിപിഒ തുടങ്ങിയ സേവനങ്ങളാണ് യുഎസ്‌ടി ഗ്ലോബൽ നൽകുന്നത്. ഹെൽത്ത് കെയർ, ഇൻഷുറൻസ്, റീടെയിൽ, ഫിനാൻഷ്യൽ സർവ്വീസ്, മാനുഫാക്ച്ചറിങ്, മീഡിയ, യൂട്ടിലിറ്റി ആൻഡ് എനർജി ഇൻഡസ്ട്രീസ് എന്നീ മേഖലകളിൽ യുഎസ്‌ടി ഗ്ലോബലിന്റെ സേവനങ്ങൾ ലഭ്യമാണ്. കാലിഫോർണിയയിലെ അലീസോ വിയെഹോ ആസ്ഥാനമായ യുഎസ്‌ടി ഗ്ലോബൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, ഇന്ത്യ, മലേഷ്യ, ഫിലിപ്പൈൻസ്, മെക്‌സിക്കോ എന്നിവിടങ്ങളിൽ പ്രവർത്തനനിരതമാണ്.